കുറവിലങ്ങാട് വാഹനാപകടം : കാൽനടയാത്രക്കാരൻ കാർ ഇടിച്ചു മരിച്ചു

കുറവിലങ്ങാട് : അമിത വേഗത്തിൽ എത്തിയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.കുറവിലങ്ങാട് നിലപ്പനയിൽ ജേക്കബ് ( അപ്പച്ചൻ -69 ) ആണ് മരിച്ചത്. റോഡരികിലൂടെ നടന്ന് പോയ ഇദ്ദേഹത്തെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോവുക ആയിരുന്നു. നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ , ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കോട്ടയം കുറവിലങ്ങാട് പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles