ത്യശൂർ: കോണ്‍ഗ്രസ് നേതാവും മണലൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുമായ ടിഎൻ പ്രതാപനെതിരെ രൂക്ഷവിമർശനവുമായി നാട്ടിക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് രംഗത്ത്.ടിഎൻ പ്രതാപനും ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനും തമ്മില്‍ ഡീലുണ്ടെന്ന് ഫിറോസ് ആരോപിച്ചു. സിപിഎം ഓഫീസില്‍ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. മണലൂരില്‍ ബിജെപി സഹായിച്ചാല്‍ ഗുരുവായൂരില്‍ തിരിച്ചുസഹായിക്കുമെന്നാണ് ഡീല്‍ എന്ന് അദ്ദേഹം പറയുന്നു.
ടിഎൻ പ്രതാപൻ തൃശൂരില്‍ സുരേഷ് ഗോപിയെ സഹായിക്കാൻ ഒത്തുകളി നടത്തിയെന്നും എട്ട് കോടി രൂപ വാങ്ങി വോട്ട് മറിച്ചെന്നും ഫിറോസ് ആരോപിക്കുന്നുണ്ട്. ‘നാട്ടികയിലും മണലൂരിലും വിതരണം ചെയ്യാൻ എട്ട് കോടി രൂപയാണ് ടിഎൻ പ്രതാപൻ സുരേഷ് ഗോപിയുടെ കയ്യില്‍ നിന്നും വാങ്ങിയത്. ടിഎൻ പ്രതാപനൊപ്പം നില്‍ക്കുന്ന മണ്ഡലം പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, കെപിസിസി മെമ്പർ ഉള്‍പ്പടെയുള്ള ആളുകള്‍ക്കാണ് പണം വിതരണം ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടിഎൻ പ്രതാപന്റെ മകന്റെ വാഹനത്തിലാണ് പണം കൊണ്ടുവന്നത്. തട്ടിന്റെ ഉസ്താദാണ് ടിഎൻ പ്രതാപൻ. ഗുരുവായൂരില്‍ റഷീദിനെ തോല്‍പ്പിച്ച് അവിടെ ബിജെപിയുടെ ഒരു എംഎല്‍എയെ ഞാൻ നിനക്ക് തരാമെന്ന് ടിഎൻ പ്രതാപൻ ഉറപ്പുകൊടുത്തു. ഇങ്ങനെ ഒരു പ്ലാൻ നടക്കുന്നുണ്ടെന്ന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ അറിഞ്ഞു’- ഫിറോസ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

