അടുത്ത മുഖ്യമന്ത്രി വിജയ് യോ അതോ ഇ പി എസോ? ചോദ്യങ്ങൾക്ക് ഉത്തരം തേടി തമിഴ്നാട്

ചെന്നെ : അടുത്ത മുഖ്യമന്ത്രി വിജയ് യോ അതോ ഇ പി എസോ? രാഷ്ട്രപതിഭരണവും സാധ്യതയോ? ഈ 3 ചോദ്യങ്ങള്‍ക്ക് 3 ദിവസമായി ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമെന്നും ഇടതുപാർട്ടികളും വി സി കെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടി വി കെ. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇതിനിടെ വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയതും വെല്ലുവിളിയാണ്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ ഡി എം കെ പിന്തുണയോടെ എ ഐ എ ഡി എം കെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്. എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് ഡി എം കെ വക്താവ് ടി കെ എസ് ഇളങ്കോവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

Advertisements

തമിഴകത്ത് ആര് വാഴും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

16 മണിക്കൂറിനിടെ രണ്ടാം വട്ടവും ലോക്ഭവനിലെത്തിയ വിജയ്, സർക്കാർ രൂപീകരണത്തിനുള്ള ക്ഷണം കിട്ടാതെ നിരാശനായാണ് ഇന്ന് മടങ്ങിയത്. ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എം എല്‍എമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അർലേക്കർ ചോദിക്കുന്നത്. പിന്നാലെ സി പി എം, സി പി ഐ, മുസ്ലീം ലീഗ്, വി സി കെ പാർട്ടികളുടെ ഓഫീസുകളിലേക്ക് പാഞ്ഞെത്തി ടി വി കെ സംഘം. 2 എം എല്‍ എമാരുള്ള 4 പാർട്ടികള്‍ക്കും മന്ത്രിസഥാനവും എൻ ഡി എ കക്ഷികളുമായി ബന്ധപ്പെടില്ലെന്ന ഉറപ്പും നേതാക്കള്‍ മുന്നോട്ട് വച്ചു. നാളത്തെ നേതൃയോഗത്തില്‍ തീരുമാനം പറയാമെന്ന മറുപടിയില്‍ പ്രതീക്ഷ വച്ച്‌ ടി വി കെ സംഘം മടങ്ങി.

സർക്കാർ രൂപീകരിക്കുന്നതില്‍ നിന്ന് വിജയ് യെ തടഞ്ഞ് വോട്ടർമാരുടെ രോഷത്തിന് ഇരയാകാൻ ഡി എം കെ ഇല്ല. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാൻ വിജയ്ക്ക് കഴിഞ്ഞാല്‍ എന്ത് ചെയ്യണമെന്നതിലാണ് ഡി എം കെയില്‍ തർക്കം. എ ഐ എ ഡി എം കെ – ഡി എം കെ സഖ്യം വേണമെന്ന ആവശ്യവുമായി ഡി എം കെയിലെ മുതിർന്ന നേതാക്കളും കരുണാനിധി കുടുംബത്തിലെ ചില അധികാര കേന്ദ്രങ്ങളും സ്റ്റാലിന് മേല്‍ സമ്മർദ്ദം ചെലുത്തുന്നതായാണ് സൂചന. വിജയ്ക്ക് അധികാരം ലഭിച്ചാല്‍ തുടർഭരണത്തിന് സാധ്യതയുണ്ടെന്നും, ഭൂരിപക്ഷം തെളിയിക്കാനാകാതെ തെരഞ്ഞെടുപ്പിലേക്ക് പോയാല്‍ ടി വി കെ തരംഗം ഉണ്ടാകുമെന്നും ആണ് മുന്നറിയിപ്പ്. സഖ്യകക്ഷി നേതാക്കളെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയ സ്റ്റാലിൻ, ജനവിധി വിജയ്ക്ക് അനുകൂലമെന്നും എതിർക്കുന്നത് ധാർമ്മികതയല്ലെന്നും വിശദീകരിച്ചു. എന്നാല്‍ ബി ജെ പിയെ അകറ്റി നിർത്താനായി ഡി എം കെ സഖ്യകക്ഷികള്‍ ടി വി കെയെ പിന്തുണയ്ക്കുന്നതിനോട് വിരോധമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. പുതുച്ചേരിയിലെ റിസോർട്ടില്‍ തങ്ങുന്ന എ ഐ എ ഡി എം കെ എം എല്‍ എമാരെ സന്ദർശിച്ച എടപ്പാടി പളനിസാമി രാഷ്ച്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചെന്നാണ് റിപ്പോർട്ട്. എന്തായാലും നാളെ തമിഴ്നാടിനെ സംബന്ധിച്ചടുത്തോളം അതി നിർണായക ദിനമാകും.

Hot Topics

Related Articles