കോട്ടയം: കോഴി വിപണിയിൽ അന്യായമായി വിലവർദ്ധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ് എന്നു ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു. കോഴിഫാമുകളിലെ നിരക്ക് 140 രൂപയിൽ താഴെ വിറ്റു പോയാലും കച്ചവടക്കാർ വിൽപ്പന നടത്തുന്നത് 190 രൂപയ്ക്ക് മുകളിലാണ്. കല്യാണ പെരുന്നാൾ സീസൺ മുതലാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോഴത്തെ വിലവർദ്ധനക്ക് പിന്നിലുള്ളത്. 90 രുപയിക്ക് വർഷം മുഴുവൻ കോഴിയെ നൽകും എന്നു പറഞ്ഞു തുടങ്ങിയ കേരളാ ചിക്കനിലെ ഇന്നത്തെ വില 169 രുപയാണ്. വിപണിയിൽ കച്ചവടക്കാർ തോന്നും പടി വിൽപ്പന നടത്തുന്ന സാഹചരൃത്തിൽ കേരളാ ചിക്കൻ ഔട്ട്ലറ്റുകൾ വഴി കോഴി ഫാം നിരക്കിൽ വിൽപ്പന നടത്തണമെന്ന ആവശ്യം ശക്തമാണ്.
Advertisements


