എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പ് നിലപാട് തീരുമാനിക്കാൻ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തി മുന്ന് ദിവസങ്ങളിലായി എറണാകുളത്ത് നടന്ന കെപിഎംഎസ് സമ്മേളനം പിരിഞ്ഞു. തെരെഞ്ഞെടുപ്പിനെ സംബന്ധിച്ച ചർച്ചകൾ സമ്മേളനത്തിൽ ഉയർന്നുവന്നെങ്കിലും കെ.പി.എം.എസ് മുന്നോട്ട് വക്കുന്ന സാമൂഹ്യ നീതിയുടെയും പരിഷ്കരണ ആശയങ്ങളുടെയും അടിസ്ഥാനത്തിൽ മത്സരരംഗത്തുള്ള മുന്നണികളുടെ നിലപാടുകളും ഇലക്ഷൻ മാനിഫെസ്റ്റോയും പരിഗണിച്ച് നിലപാട് സ്വീകരിക്കാൻ സമ്മേളനം സംസ്ഥാന കമ്മറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.
രാവിലെ നടന്ന സുഹൃദ് സമ്മേളനം വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് സംസ്ഥാന ഖജാൻജി അഡ്വ.എ.സനീഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നലശ്രീകുമാർ, രമപ്രതാപൻ, എൻ.ബിജു തുടങ്ങിയവർ സംസാരിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവ് ദിവ്യ_എസിനെ യോഗത്തിൽ അനുമോദിച്ചു.
തുടർന്ന് സമ്മേളനം പുതിയ ഭാരവാഹികളെ തിരെഞ്ഞടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഡ്വ.എ.സനീഷ് കുമാർ (പ്രസിഡന്റ് ),പുന്നല ശ്രീകുമാർ (ജനറൽ സെക്രട്ടറി), പി.എ.അജയഘോഷ് (ഖജാൻജി ), ഡോ: ആർ. വിജയകുമാർ (വർക്കിങ്ങ് പ്രസിഡന്റ്), പി.വി.ബാബു (സംഘടനാ സെക്രട്ടറി), എം.ടി. മോഹനൻ ,രമ പ്രതാപൻ , സുജ സതീഷ് (വൈസ് പ്രസിഡന്റുമാർ), എൻ.ബിജു,അഖിൽ . കെ.ദാമോദരൻ, ബിജു വർണ്ണശാല (അസിസ്റ്റന്റ് സെക്രട്ടറിമാർ ) തുടങ്ങി 75 അംഗ സംസ്ഥാന കമ്മറ്റി യേയും തിരഞ്ഞെടുത്തു.

