കുമരകം കലാഭവനിൽ പുസ്തക ചർച്ച; സോളി ജോർജിന്റെ രചന ശ്രദ്ധാകേന്ദ്രമാകുന്നു

കുമരകം :കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ, സ്വദേശിനി സോളി ജോർജ് രചിച്ച ‘പുഴകളില്ലാതെ തോണികൾ’ എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. നവംബർ 8 ശനിയാഴ്ച വൈകുന്നേരം 4.30ന് കുമരകം കലാഭവൻ ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ, കലാഭവൻ പ്രസിഡൻറ് എം.എൻ. ഗോപാലൻ ശാന്തിയുടെ അധ്യക്ഷത വഹിക്കും.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ പരിപാടിക്ക് ഏകോപനം നൽകും. നോവലിസ്റ്റ് സോളി ജോർജ്, അദ്ധ്യാപകരായ ടി.യു. സുരേന്ദ്രൻ, എം.വി. സബാൻ എന്നിവരും കലാഭവൻ ഭാരവാഹികളായ എസ്.ഡി. പ്രേംജി, പി.എസ്. സദാശിവൻ, പി.കെ. ശാന്തകുമാർ എന്നിവർയും ചർച്ചയിൽ പങ്കെടുക്കും.

Advertisements

Hot Topics

Related Articles