കുമരകം : കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതും , മികച്ച നിലവാരം പുലർത്തുന്നതുമായ കുമരകം എസ്.കെ.എം. എച്ച്.എസ്.എസി ലെ വിദ്യാർത്ഥിളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് കോട്ടയം ഫ്രാൻസിസ് ജോർജ് എം.പി വാഹനം സമ്മാനിക്കുന്നു . ചെറിയ വാഹനങ്ങൾ കയറി ചെല്ലേണ്ട ധാരാളം ചെറു വഴികൾ ചേർന്ന കുമരകം , തിരുവാർപ്പ് , അയ്മനം , ആർപ്പുക്കര പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് എം.പി യുടെ സമ്മാനം അനുഗ്രഹമാകും . കുമരകത്തെ പ്രധാന വിദ്യാലയമായ എസ്.കെ.എം എച്ച്.എസ്.എസ് , കുമരകം എന്ന നാടിന്റെ വളർച്ചയ്ക്കൊപ്പം അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന പൊതുവിദ്യാലയമാണ് . നഗര പ്രദേശങ്ങളിൽ നിന്നും , അടുത്ത ജില്ലയിൽ നിന്നു പോലും അധ്യയനത്തിനായി വിദ്യാർത്ഥികൾ എത്തിചേരുന്നു.
‘
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് നവംബർ അഞ്ച് ബുധനാഴ്ച കുമരകം ബോട്ടു ജട്ടിയിൽ നിന്ന് സ്കൂൾ അങ്കണത്തിലേക്ക് എം.പിഫ്രാൻസിസ് ജോർജിനേയും പുതിയ വാഹനത്തേയും സ്വീകരിക്കും. എൻ.സി.സി , എസ്.പി.സി സ്ക്കൌട്ട് ആൻ്റ് ഗൈഡ് റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, എൻ.എസ്.എസ് ഹരിതസേന , എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 12 പ്ലാട്ടുണുകളിലായി വിദ്യാർത്ഥികൾ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും .


