കുമരകം :ശ്രീകുമാരമംഗലംക്ഷേത്രത്തിൽ നടക്കുന്ന മേടമാസത്തിലെ ഷഷ്ഠിപൂജ ഏപ്രിൽ 22(മേടം9)ബുധനാഴ്ചയാണ്.
രാവിലെ 11.30 മുതൽ പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം എന്നിവ നടക്കും
12.30 ന് ഷഷ്ഠിപൂജ.
കൂടാതെ പൊൻകാവടി, നാരങ്ങ സമർപ്പണം എന്നീ വഴിപാടുകളും ഇതോടൊപ്പം നടക്കുന്നതാണ്.
ഒരു മണിക്കുള്ള
അന്നദാനം വഴിപാടായി സമർപ്പിച്ചിരിക്കുന്നത് അഭിനാ വിശ്വൻ ആറ്റുചിറ ,കുമരകമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, മേൽശാന്തി പി എം മോനേഷ് ശാന്തി എന്നിവരുടെ മുഖ്യ കർമികത്വത്തിലാണ് ഷഷ്ഠി പൂജാ ചടങ്ങുകൾ നടക്കുന്നത്. വൈകിട്ട് 8 ന്
വളരെ വിശേഷപ്പെട്ട പാനക പൂജയും ഉണ്ടായിരിക്കുന്നതാണ്.
ഭക്ത്യാദരപൂർവ്വം നടത്തുന്ന ഈചടങ്ങിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുള്ളതായി ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻറ് എ കെ ജയപ്രകാശ് അറിയിച്ചു.

