‘അവൾക്കൊപ്പം’ വാക്കുകളിൽ മാത്രം;മുൻ എംഎൽഎ കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയിൽ സർക്കാരിനെതിരെ തുറന്നടിച്ച് ഡബ്ല്യു.സി.സി

തിരുവനന്തപുരം:സിപിഎം സഹയാത്രികനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി) രംഗത്തെത്തി. കേസിൽ സർക്കാർ മെല്ലെപ്പോക്ക് സ്വീകരിക്കുകയാണെന്ന് ഡബ്ല്യു.സി.സി കുറ്റപ്പെടുത്തി.കുഞ്ഞുമുഹമ്മദിനെ സർക്കാർ സംരക്ഷിക്കുന്നതാണെന്നും, ഇത് പൊറുക്കാനാകാത്ത തെറ്റാണെന്നും സംഘടന ആരോപിച്ചു. അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതും അറസ്റ്റ് ചെയ്ത് വിട്ടയച്ചതും സംരക്ഷണത്തിന്റെ ഭാഗമാണെന്ന് ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടി.അതിജീവിതയ്ക്ക് നേരെ വിവിധ തരത്തിലുള്ള സമ്മർദ്ദങ്ങൾ തുടരുന്നുണ്ടെന്നും സംഘടനയുടെ കുറിപ്പിൽ പറയുന്നു.

Advertisements

‘അവൾക്കൊപ്പം’ എന്ന വാചകം സർക്കാർ, മാധ്യമങ്ങൾ, പൊതുജനം നിരന്തരം ആവർത്തിക്കുന്നുണ്ടെങ്കിലും, സർക്കാർ പ്രഖ്യാപനങ്ങൾ പ്രയോഗതലത്തിൽ എത്തുമ്പോൾ ഗുരുതരമായ വീഴ്ചയുണ്ടാകുന്നതായി ഡബ്ല്യു.സി.സി വിമർശിച്ചു.പി.ടി. കുഞ്ഞുമുഹമ്മദിന് ജാമ്യം ലഭിച്ചതിലും അറസ്റ്റ് ചെയ്ത് ഉടൻ വിട്ടയച്ചതിലും പ്രതിഷേധിച്ചാണ് ഡബ്ല്യു.സി.സി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Hot Topics

Related Articles