ലെബനനിൽ ശക്തമായ മിസൈൽ വർഷവുമായി ഇസ്രയേൽ : ലോക സമാധാനം അകലെ

ഡമാസ്കസ് : 40 ദിവസത്തെ അക്രമണത്തിന് പിന്നാലെ യുഎസ് ഇറാനുമായുള്ള യുദ്ധത്തില്‍ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തല്‍ പ്രഖ്യാപിച്ചു. പാകിസ്ഥാന്‍റെ നേതൃത്വത്തില്‍ നടത്തിയ ചർച്ചകള്‍ക്കൊടുവിലാണ് ഇറാനുമായുള്ള വെടിനിർത്തലിന് ട്രംപ് തയ്യാറായത്. വെടിനിർത്തല്‍ തങ്ങളുടെ വിജയമാണെന്ന് യുഎസും ഇറാനും അവകാശപ്പെടുന്നു.

Advertisements

ഇസ്രയേല്‍ അക്രമിച്ചെന്ന് ലെബനൻ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇറാനുമായുള്ള യുദ്ധം തുടങ്ങിവച്ച ഇസ്രയേല്‍ ട്രംപിന്‍റെ വെടിനിർത്തല്‍ ആഹ്വാനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ലെബനൻ കരാറിലില്ലെന്നും തങ്ങള്‍ അക്രമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇസ്രയേല്‍ ലെബനനിലേക്ക് ശക്തമായ മിസൈല്‍ അക്രമണം അഴിച്ച്‌ വിട്ടു. ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള ബെയ്റൂട്ടിന്‍റെ തെക്കൻ പ്രാന്ത പ്രദേശങ്ങള്‍, കിഴക്കൻ ബെക്കാ താഴ്‌വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിലാണ് ഇസ്രയേല്‍ കനത്ത ആക്രമണം അഴിച്ച്‌ വിട്ടത്.

Hot Topics

Related Articles