കോട്ടയം ജില്ലയിലെ ബൂത്തുകളിലെ നടപടികൾ തത്സമയംവെബ് കാസ്റ്റിംഗിൽ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലെയും പൊതുവായ നടപടിക്രമങ്ങൾ കളക്ടറേറ്റിലെ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂമിൽ തൽസമയം കാണാം.

Advertisements

ഇതിനായി കളക്ടറേറ്റിലെ വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ 30 സ്ക്രീനുകളും ഒരു എല്‍.ഇ.ഡി വാളുമാണ് സജ്ജീകരിച്ചിരിക്കുന്നത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൂത്തുകളുടെ ഉള്ളിലെയും പുറത്തെയും ദൃശങ്ങൾ കൃത്യമായ ഇടവേളയിൽ നിരീക്ഷിക്കുന്നതിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട് . വോട്ടെടുപ്പുമായി ബന്ധപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ നിർദ്ദേശങ്ങൾ നൽകുന്നതിനുമായാണ് ഈ ക്രമീകരണം.

ജില്ലാ തെര‍ഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകരും പോളിംഗ് നടപടികള്‍ ഈ കേന്ദ്രത്തില്‍നിന്ന് വീക്ഷിക്കും.

നിയോജക മണ്ഡലം തലത്തില്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിലും പ്രത്യേക വെബ് കാസ്റ്റിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Hot Topics

Related Articles