കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ എല്ലാ മാസവും നടക്കുന്ന വളരെ വിശേഷപ്പെട്ട ചടങ്ങാണ് ഷഷ്ഠി വ്രതം. മീനമാസത്തിലെ ഷഷ്ഠി വ്രത ചടങ്ങ് മാർച്ച് 24 ചൊവ്വാഴ്ചയാണ്.
രാവിലെ 11.30 ന് അഭിഷേകം, പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, 12.30 ന് ഷഷ്ഠിപൂജ,1 മണിക്ക് അന്നദാനം എന്നിവ നടക്കും. കൂടാതെ പൊൻകാവടി, നാരങ്ങ സമർപ്പണം എന്നീ വഴിപാടുകളും ഇതോടൊപ്പം നടക്കുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, മേൽശാന്തി പി എം മോനേഷ് ശാന്തി എന്നിവരുടെ മുഖ്യ കർമികത്തിലാണ് ഷഷ്ഠി വ്രത ചടങ്ങുകൾ നടക്കുന്നത്. ഭക്ത്യാദരപൂർവ്വം നടത്തുന്ന ചടങ്ങിന് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുള്ളതായും, ചടങ്ങിൽ പങ്കെടുക്കുവാനുള്ള ഭക്തജനങ്ങൾ കൃത്യസമയത്ത് തന്നെ ക്ഷേത്രത്തിൽ എത്തിച്ചേരണമെന്നും ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻറ് എ.കെ ജയപ്രകാശ് അഭ്യർത്ഥിച്ചു.

