‘നമോ ദാൻ’ മൊബൈൽ ആപ്പ് പുറത്തിറക്കി: രക്തദാതാക്കളെയും സ്വീകർത്താക്കളെയും ബന്ധിപ്പിക്കാൻ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നൂതന പദ്ധതി

കോട്ടയം: –രക്തദാനം ലളിതവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് ‘നമോ ദാൻ’ മൊബൈൽ ആപ്ലിക്കേഷൻ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന സേവാ പഖ്‌വാഡയുടെയുംവികസിതകേരളം ഹെല്പ്ഡെസ്കിന്റെയുംഭാഗമായാണ് (സെപ്റ്റംബർ 17 – ഒക്ടോബർ 2) ഭാഗമായാണ് ഈ മൊബൈൽ ആപ്പ് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തത്.

Advertisements

രക്തദാതാക്കളെയും അടിയന്തിരമായി രക്തം ആവശ്യമുള്ളവരെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ള ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ ആപ്പ്, ബിജെപിയുടെ രാജ്യവ്യാപകമായ സേവാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിനത്തോട് അനുബന്ധിച് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ഈ പദ്ധതി, രക്തദാനം എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെ സേവാ പഖ്‌വാഡയുടെ സന്ദേശം വിപുലീകരിക്കുന്നു.

സേവാ പഖ്‌വാഡ കാലയളവിൽ ബിജെപി രക്തദാന ക്യാമ്പുകൾ, സ്വച്ഛ് ഭാരത് പ്രവർത്തനങ്ങൾ, ദിവ്യാംഗജന്മാരെയും വനിതാ നേട്ടക്കാരെയും ആദരിക്കൽ, ഖാദിയെ പ്രോത്സാഹിപ്പിക്കൽ, “വോകൽ ഫോർ ലോക്കൽ” കാമ്പെയ്‌നുകൾ എന്നിവയുൾപ്പെടെ നിരവധി സേവന പ്രവർത്തനങ്ങൾ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ട്. ഈ സേവാഭാവനയുടെ തുടർച്ചയാണ് നമോ ദാൻ ആപ്പ്.

ഈ മൊബൈൽ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകൾ:

എളുപ്പമായ രജിസ്‌ട്രേഷൻ

രക്തഗ്രൂപ്പും ലൊക്കേഷനും അടിസ്ഥാനമാക്കി ദാതാക്കളെ കണ്ടെത്താനുള്ള സൗകര്യം

ആവശ്യമുള്ള സമയത്ത് നേരിട്ടുള്ള രക്ത അഭ്യർത്ഥന സംവിധാനങ്ങൾ

ആർ3 ഇൻഫോ സൊല്യൂഷൻസ് വികസിപ്പിച്ച ഈ ആപ്പ്, സേവാ പഖ്‌വാഡ സമയത്ത് ജന്മദിനം വരുന്ന ദീൻദയാൽ ഉപാധ്യായജി, ലാൽ ബഹാദൂർ ശാസ്ത്രിജി, മഹാത്മാ ഗാന്ധിജി എന്നിവരുടെ ദർശനങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്.

സമയബന്ധിതമായി രക്തസഹായം ലഭ്യമാക്കി ജീവൻ രക്ഷിക്കുന്നതിൽ നമോ ദാൻ ഒരു നിർണായക പങ്ക് വഹിക്കുമെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

Hot Topics

Related Articles