കോട്ടയം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരുവല്ലയിലേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്റര്‍ ഇറങ്ങുന്നതു ചങ്ങനാശേരിയില്‍. ഏപ്രിൽ 4ന് വൈകിട്ട് 3ന് തിരുവല്ല നഗരസഭാ മൈതാനത്തു നടക്കുന്ന എന്‍.ഡി.എ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി പെരുന്ന എന്‍.എസ്.എസ് ഹിന്ദു കോളജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്നത്. തുടര്‍ന്ന് എം.സി റോഡിലൂടെ കാര്‍ മാര്‍ഗം തിരുവല്ലയ്ക്കു പോകും.
ചങ്ങനാശേരിയില്‍നിന്നു തിരുവല്ലയിലേക്കുള്ള യാത്ര റോഡ്ഷോ പോലെ ക്രമീകരിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 4ന് തിരുവനന്തപുര ത്തെ റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമാണു മോഡി തിരുവല്ലയിലേക്ക് പോകുന്നത്. കൂടുതല്‍ സുരക്ഷാ പരിശോധനകളും യോഗങ്ങളും ഇന്നും നാളെയുമായി നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കേന്ദ്രസേന അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ കോളേജ് മൈതാനം ഉപയോഗിക്കുന്നതിനായി എന്‍.എസ്.എസ് നേതൃത്വത്തില്‍ നിന്ന് അനുമതിയും നേടിയിട്ടുണ്ട്. സുരക്ഷയൊരുക്കാന്‍ വേണ്ട സൗകര്യം പാലായില്‍ ഇല്ലാത്തതിനാലാണു പ്രധാനമന്ത്രിയുടെ പാലാ സന്ദര്‍ശനം റദ്ദാക്കിയത്.

