എം.ഡി.എം.എ നല്‍കി ബോധം കെടുത്തി; മലപ്പുറത്ത്‌ മുന്‍ കോളേജ് അദ്ധ്യാപികയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: എം.ഡി.എം.എ നല്‍കി ബോധം കെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.മുൻ കോളേജ് അദ്ധ്യാപികയായ മലപ്പുറം സ്വദേശിനിയുടെ പരാതിയില്‍ യുവാക്കള്‍ അറസ്റ്റില്‍. കോളേജ് അദ്ധ്യാപികയായിരുന്ന യുവതിയെ എം.ഡി.എം.എ നല്‍കി ബോധം കെടുത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.മലപ്പുറം വടക്കേപ്പുറത്ത് വീട്ടില്‍ ഫിറോസ് (28), കോട്ടയം പുത്തൻ പറമ്പിൽ വീട്ടില്‍ മാർട്ടിൻ ആന്റണി ( 27 ) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാത്രിയാണ് മലപ്പുറം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക പരാതിയുമായി കളമശേരി പൊലീസിനെ സമീപിച്ചത്. നെടുമ്പാശ്ശേരി ഫ്ലാറ്റിലാണ് പീഡനം നടന്നത്. ബലം പ്രയോഗിച്ച്‌ എം.ഡി.എം.എയും കഞ്ചാവും നല്‍കി ബോധം കെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഒറ്റയ്‌ക്കും കൂട്ടായും നിരവധി തവണ ബലാത്സംഗം ചെയ്തെന്നും പരാതിയിലുണ്ട്.യുവതി ഒരു ആഘോഷ പരിപാടിയിലാണ് പ്രതികളെ പരിചയപ്പെട്ടത്. യൂസ്ഡ് കാർ വില്‍പ്പനയും റെന്റ് എ കാർ ബിസിനസും നടത്തുന്നവരാണ് പ്രതികള്‍.

Advertisements

Hot Topics

Related Articles