ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിൽ തന്നെ ഡൽഹിയിലും അക്രമപരമ്പര ആസൂത്രണം ചെയ്തതായാണ് അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചെങ്കോട്ട, ഇന്ത്യാഗേറ്റ്, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്, ഗൗരി ശങ്കർ ക്ഷേത്രം തുടങ്ങി രാജ്യത്തിന്റെ പ്രധാന സ്മാരകങ്ങളും കേന്ദ്രങ്ങളും ഭീകരരുടെ ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെട്ടിരുന്നു.റെയിൽവേ സ്റ്റേഷനുകളും പ്രമുഖ ഷോപ്പിംഗ് മാളുകളും ആക്രമണപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തന്നെയാണ് ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ഡൽഹിയിൽ ആക്രമണം നടത്തിയ സംഘം കഴിഞ്ഞ ജനുവരി മുതൽ തന്നെ പദ്ധതിപ്രവർത്തനത്തിലായിരുന്നു. ഡൽഹിയോടൊപ്പം ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളും ലക്ഷ്യമാക്കിയിരുന്നതായി കണ്ടെത്തി.കശ്മീരിലെ പുല്വാമ, ഷോപ്പിയാൻ, അനന്ത്നാഗ് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരെയാണ് ഭീകരസംഘടന ഇതിനായി റിക്രൂട്ട് ചെയ്തത്. ഡോക്ടർമാരായതിനാൽ സംശയം തോന്നിക്കാതെയാണ് ഇവർ ഡൽഹി എൻസിആർ മേഖലയിൽ വീട് വാടകയ്ക്ക് എടുക്കുകയും യാത്രകൾ നടത്തുകയും ചെയ്തത്.ഫത്തേഹ്പൂർയും ദൗജ് പ്രദേശങ്ങളിലുമാണ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയുടെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും അധ്യാപകരുമാണ് കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ ഏജൻസികളുടെ പിടിയിലായത്.പിടിയിലായവർ ഡോ. ഷഹീൻ സയീദ്, ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. അദീൽ റാത്തർ എന്നിവരാണ്. ഇവരുടെ കൂട്ടാളിയായ ഡോ. ഉമർ നബി ചാവേറ തന്നെയാണ് ഡൽഹി ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയത്. ഷഹീനും മുസമ്മിലും ഉമർ നബിയും അൽ ഫലാഹ് മെഡിക്കൽ സയൻസ് കോളേജിൽ ജോലി ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.2008 നവംബർ 26-ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽപോലെ തന്നെ, നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി അക്രമം വ്യാപിപ്പിക്കാനുള്ള പദ്ധതിയായിരുന്നു ഈ സംഘം ആസൂത്രണം ചെയ്തിരുന്നതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.


