ഉലുവ മുതൽ ഗ്രീൻടീ വരെ;കൊഴുപ്പ് കുറയ്ക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്ന ഈ ഭക്ഷണങ്ങൾ നിങ്ങൾ പരീക്ഷിച്ചോ?

ഹെൽത്ത് ഡെസ്ക്: ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുക ഏറെ പ്രധാനമാണ്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Advertisements

1. ഉലുവ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാരുകളാല്‍ സമ്ബന്നമായ ഉലുവ കുതിര്‍ത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും.

2. മോര്

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മോര് കലോറി കുറഞ്ഞ പാനീയമാണ്. ഇവ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

3. കറിവേപ്പില

കറിവേപ്പില കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും.

4. വെണ്ടയ്ക്ക

നാരുകള്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ വെണ്ടയ്ക്ക കഴിക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

5. ചിയ സീഡുകള്‍

ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡുകള്‍ കഴിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഗുണം ചെയ്യും.

6. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കത്തിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Hot Topics

Related Articles