ഇന്ത്യയ്ക്ക് വീണ്ടും ട്രംപിന്റെ വ്യാപാര ഭീഷണി;പുതിയ താരിഫ് ചുമത്തൻ നീക്കം;ഇത്തവണ അരി ഇറക്കുമതിക്ക് കാനഡയ്ക്കും ഭീഷണി

അമേരിക്ക: ഇന്ത്യയ്‌ക്കെതിരെ വീണ്ടും വ്യാപാര ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവന്നു. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ ചുമത്താനുള്ള നീക്കമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ്.വൈറ്റ് ഹൗസിൽ അമേരിക്കൻ കർഷകർക്ക് ലക്ഷ്യമിട്ട് പുതിയ കാർഷികാശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് ഇന്ത്യയെയും മറ്റ് ഏഷ്യൻ രാജ്യങ്ങളെയും നേരിട്ട് വിമർശിച്ചത്.

Advertisements

വിദേശ കാർഷിക ഇറക്കുമതികൾ അമേരിക്കയിലെ ആഭ്യന്തര ഉത്പാദകരെ ഗുരുതരമായി ബാധിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. “അമേരിക്കൻ കർഷകരെ സംരക്ഷിക്കാൻ ഇറക്കുമതികളിൽ താരിഫ് ശക്തമായി ഉപയോഗിക്കേണ്ടതുണ്ട്” എന്ന് ട്രംപ് ആവർത്തിച്ചു.ഇന്ത്യയ്‌ക്കെതിരേയുള്ള നടപടി മാത്രമല്ല, കാനഡയിലേക്കും ഭീഷണി വ്യാപിപ്പിച്ചിരിക്കുകയാണ് ട്രംപ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാനഡയിൽ നിന്നുള്ള വളത്തിന്റെ ഇറക്കുമതിക്കും പുതിയ താരിഫുകൾ ഏർപ്പെടുത്താനാണ് യുഎസ് നീക്കം. ഇറക്കുമതിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് അമേരിക്കൻ കർഷകർക്ക് 12 ബില്യൺ ഡോളർ സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതിയും ട്രംപ് പ്രഖ്യാപിച്ചു.ട്രംപിന്റെ നിലപാട് ഇന്ത്യ–അമേരിക്ക വ്യാപാരബന്ധങ്ങളിൽ വീണ്ടും ആശങ്കകൾ ഉയർത്തുന്നുവെന്നാണ് വിലയിരുത്തൽ.

Hot Topics

Related Articles