ഇതാണ് യഥാർത്ഥ കേരള സ്റ്റോറി; അതിദാരിദ്ര്യമുക്ത സംസ്ഥാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളം അതിദാരിദ്ര്യമുക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. “ഇത് ഒരു തട്ടിപ്പ് പ്രഖ്യാപനമല്ല, യഥാർത്ഥമായ സാമൂഹ്യവിജയം തന്നെയാണ്,” മുഖ്യമന്ത്രിയുടെ വാക്കുകൾ. അസാധ്യം എന്നൊന്നില്ലെന്ന് തെളിഞ്ഞെന്നും, ഇതോടെ കേരളത്തിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം പിറന്നതായും അദ്ദേഹം വ്യക്തമാക്കി.”കേരളം വിശപ്പിന്റെ വിളിയിലേക്ക് ഒരു സഹജീവിയെയും വീഴാൻ അനുവദിക്കില്ലെന്ന് നാട് ഉറപ്പുനൽകുന്നു. ഇച്ഛാശക്തിയും കൂട്ടായ പ്രവർത്തനവുമാണ് ഈ വിജയത്തിന് പിന്നിൽ,” മുഖ്യമന്ത്രി പറഞ്ഞു.

Advertisements

കേരള പിറവി ദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം നടന്നത്.മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ സിനിമാനടൻ മമ്മൂട്ടിയുടെ സാന്നിധ്യം പ്രത്യേക ശ്രദ്ധ നേടിയിരുന്നു. “മമ്മൂട്ടിയുടെ സാന്നിധ്യം അതീവ സന്തോഷം നൽകുന്നു. ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് നാം,” പിണറായി വിജയൻ പറഞ്ഞു.4.70 ലക്ഷം വീടുകൾ ലൈഫ് മിഷൻ മുഖേന യാഥാർത്ഥ്യമാക്കിയതായി അദ്ദേഹം സൂചിപ്പിച്ചു. “സർഫാസി ആക്ടിൽ ഗവർണർ ഒപ്പുവെച്ചതോടെ വീടുകളിൽ നിന്നുള്ള ജപ്തി നടപടികൾ അവസാനിച്ചു. എൽഡിഎഫ് സർക്കാരിന്റെ ഓരോ വാഗ്ദാനവും യാഥാർത്ഥ്യമാക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാതൃശിശു മരണനിരക്കിൽ അമേരിക്കയെക്കാൾ താഴെയാണ് കേരളം. “ഇതാണ് യഥാർത്ഥ കേരള സ്റ്റോറി,” മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രസവചികിത്സയിലും പൊതുജനാരോഗ്യത്തിലും അമേരിക്കയെക്കാൾ മുന്നിലാണ് കേരളമെന്ന് അദ്ദേഹം വ്യക്തമാക്കി.”കുന്നുകൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യമായത്. പല പ്രതിബന്ധങ്ങൾ താണ്ടിയാണ് നാം ഇവിടെ എത്തിയത്. ജനകീയാസൂത്രണത്തിന്റെ ശോഭകെടുത്താൻ ചിലർ ശ്രമിച്ചെങ്കിലും ജനങ്ങളുടെ പിന്തുണയാണ് വിജയത്തിലേക്ക് നയിച്ചത്,” പിണറായി വിജയൻ പറഞ്ഞു.

Hot Topics

Related Articles