തിരുവനന്തപുരം:പി.വി. അൻവറും സി.കെ. ജാനുവും യു.ഡി.എഫിലേക്ക് എത്തുന്നു. ഇരുവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് യു.ഡി.എഫിൽ അസോഷ്യേറ്റ് അംഗത്വം നൽകാൻ മുന്നണി നേതൃത്വം തീരുമാനിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരനും യു.ഡി.എഫിൽ ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.എൻഡിഎയിൽ നിന്നാണ് പി.വി. അൻവറും വിഷ്ണുപുരം ചന്ദ്രശേഖരനും യു.ഡി.എഫിലേക്കെത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകളിൽ അൻവറിനെയും ജാനുവിനെയും ചന്ദ്രശേഖരനെയും പങ്കാളികളാക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
തൂക്കുസഭയുണ്ടായാൽ സഹകരണം എന്ന നിലപാട് സ്വീകരിക്കില്ലെന്നതാണ് യു.ഡി.എഫിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ പൂർത്തിയാക്കുമെന്നും, ജനുവരി 15-നകം സീറ്റ് വിഭജനം അന്തിമമാക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.അൻവറും ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും യു.ഡി.എഫിന് നൽകുന്നത് നിരുപാധിക പിന്തുണയാണെന്നും, നിയമസഭാ സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടൊപ്പം ഫെബ്രുവരിയിൽ യു.ഡി.എഫ് ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരിക്കും ജാഥയുടെ ക്യാപ്റ്റൻ.


