തിരുവനന്തപുരം: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം അവസാനിക്കുകയാണെന്നും പ്രവർത്തന മികവിനെ ആധാരമാക്കിയ രാഷ്ട്രീയത്തിന്റെ പുതിയ യുഗം തുടങ്ങുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ബിഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഈ മാറ്റത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.“രാജ്യം മുഴുവൻ മാറിക്കൊണ്ടിരിക്കുന്നു. ഇനി കേരളത്തിന്റെ ഊഴമാണ്.
2014 ഇന്ത്യൻ രാഷ്ട്രീയത്തിന് വഴിത്തിരിവായതുപോലെ 2025 കേരള രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾക്ക് തുടക്കമാകും,” രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.ബിഹാറിലെ ജനങ്ങൾ പുരോഗതിയെയും വളർച്ചയെയും അഴിമതിരഹിത ഭരണത്തെയുമാണ് തിരഞ്ഞെടുക്കിയത്. മലയാളികളും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും പൊള്ളയായ വാഗ്ദാനങ്ങളോ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവ ഉയർത്തുന്ന കപട മതേതരത്വമോ ഇനി ജനങ്ങളെ ആകർഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ബിഹാർ തെരഞ്ഞെടുപ്പ് നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് വീണ്ടും വൻ പിന്തുണ ലഭിച്ചതാണ്. കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിന്റെയും ആർജെഡിയുടെയും ‘ജംഗിൾ രാജ്’ രാഷ്ട്രീയത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതിൽ ബിഹാറിന് അഭിനന്ദനങ്ങൾ,” – രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.


