തിരുവനന്തപുരം:കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ “ഒറ്റ തന്തയ്ക്ക് പിറന്നവൻ” എന്ന പരാമർശത്തെ തുടർന്ന് വിവാദം രൂക്ഷമാകുന്നു. ഈ പ്രസ്താവനയ്‌ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തൻ്റെ ഫെയ്സ്ബുക്കിലൂടെ മന്ത്രിയ്ക്ക് പ്രതികരണം അറിയിച്ചത് ഇങ്ങനെ.”അങ്ങേയറ്റം സ്ത്രീവിരുദ്ധവും അടിസ്ഥാനപരമായി ജീവശാസ്ത്രത്തിലെ അറിവില്ലായ്മയുമാണ് ഇത്തരം പരാമർശങ്ങൾ കാണിക്കുന്നത്,” എന്നാണ് ശിവൻകുട്ടിയുടെ കുറിപ്പ്. മനുഷ്യർക്ക് ഒന്നിലധികം ബയോളജിക്കൽ പിതാക്കൾ ഉണ്ടാകുന്നത് ശാസ്ത്രീയമായി അസാധ്യമാണെന്നും, ‘ഒറ്റ തന്തയ്ക്ക്’ എന്ന വാചകം ഒരു അസാധാരണ യോഗ്യതയായി അവതരിപ്പിക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുരേഷ് ഗോപി താൻ നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ഉറപ്പിക്കാനായിരുന്നു പ്രസ്താവന നടത്തിയതെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന് താൻ പറഞ്ഞത് നടപ്പാക്കുമെന്നും, “ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, ഒരിക്കലും വാക്ക് മാറ്റില്ല” എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുരേഷ് ഗോപിയെ നേരിട്ട് പേരെടുത്ത് പരാമർശിക്കാതെയായിരുന്നെങ്കിലും, ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ പരാമർശത്തിന്റെ സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും കടുത്ത ഭാഷയിൽ വിമർശിക്കപ്പെട്ടു.“വാക്കുകൾ ആയുധങ്ങളാണ് അത് മുറിവേൽപ്പിക്കാനല്ല, മറിച്ച് മെച്ചപ്പെട്ട സമൂഹം കെട്ടിപ്പടുക്കാനാണ് ഉപയോഗിക്കേണ്ടത്,” എന്നും തന്റെ പോസ്റ്റിൽ ശിവൻകുട്ടി പറഞ്ഞു.


