വായുനില ഗുരുതരമായി; നവംബർ ഒന്ന് മുതൽ ബിഎസ്-6 നിലവാരത്തിന് താഴെയുള്ള വാഹനങ്ങൾക്ക് ഡൽഹിയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി

ന്യൂഡൽഹി :വായു മലിനീകരണം അപകടനിലയിലേക്കുയർന്ന സാഹചര്യത്തിൽ ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തതും ബിഎസ് 6 നിലവാരത്തിന് താഴെയുള്ളതുമായ വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഡൽഹിയിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.ആദ്യഘട്ടത്തിൽ നിയന്ത്രണം ചരക്ക് വാഹനങ്ങൾക്കാണ് ബാധകമാകുക.

Advertisements

സംസ്ഥാനത്ത് വായു ഗുണനില ഗുരുതരമായതിനെ തുടർന്നാണ് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) അടിയന്തര യോഗം ചേർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.ഡൽഹിയിൽ രജിസ്റ്റർ ചെയ്ത വാണിജ്യ ചരക്ക് വാഹനങ്ങൾ, കൂടാതെ ബിഎസ് 6 നിലവാരമുള്ള ഡീസൽ വാഹനങ്ങൾ, സിഎൻജി, എൽഎൻജി അല്ലെങ്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങളില്ല. എന്നാൽ ബിഎസ് 4 നിലവാരമുള്ള ഡീസൽ വാഹനങ്ങൾക്ക് 2026 ഒക്ടോബർ 31 വരെ മാത്രമേ അനുമതിയുള്ളൂ.-


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്താണ് ബിഎസ് നിലവാരം?

വാഹന എൻജിനുകളിൽ നിന്നു പുറപ്പെടുന്ന പുകയിലെ മലിനീകരണ ഘടകങ്ങളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയതാണ് ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ് (ബിഎസ്).പെട്രോൾ, ഡീസൽ വാഹനങ്ങൾ പുറംതള്ളുന്ന പുകയിലെ കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, ഹൈഡ്രോ കാർബൺ തുടങ്ങിയ പദാർഥങ്ങളുടെ അളവ് നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ബിഎസ് നിലവാരങ്ങൾ ഘട്ടം ഘട്ടമായി ഉയർത്തി കൊണ്ടിരിക്കുകയാണ്. ബിഎസ്-1 മുതൽ ആരംഭിച്ച സംവിധാനമിപ്പോൾ ബിഎസ്-6 നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. ബിഎസ്-4 നിലവാരത്തിലുള്ള വാഹനങ്ങളേക്കാൾ പത്തിലൊന്ന് മലിനീകരണം മാത്രം ബിഎസ്-6 വാഹനങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.

Hot Topics

Related Articles