കൊടുങ്ങല്ലൂരിൽ കൊലപാതക പ്രതിക്ക് നേരെ ആക്രമണം;തട്ടിക്കൊണ്ട് പോയി ശരീരമാസകലം കുത്തി പരിക്കേൽപ്പിച്ച പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ നിരവധി കേസുകളിൽ പ്രതിയായ ആലപ്പുഴ അരൂർ സ്വദേശിയായ സുദർശനന്റെ (42) ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. ഒക്ടോബർ 21-നാണ് സുദർശനനെ അടിയേറ്റ നിലയിൽ കൊടുങ്ങല്ലൂരിൽ നിന്നും പൊലീസ് കണ്ടെത്തിയത്.ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളും മർദ്ദനത്തിന്റെയും അടയാളങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Advertisements

ആക്രമണത്തിൽ സുദർശനന്റെ കാഴ്ചയ്ക്ക് തകരാറ് സംഭവിച്ചതായും റിപ്പോർട്ടുണ്ട്.ആലപ്പുഴയിൽ നിന്നാണ് സുദർശനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് കൊടുങ്ങല്ലൂരിൽ ക്രൂരമായി മർദിച്ചുവെന്നാണ് പ്രാഥമിക നിഗമനം. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്നത് പൊലീസ് പരിശോധിക്കുന്ന പ്രധാന സംശയരേഖ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനാൽ സുദർശനനിൽ നിന്ന് ഇതുവരെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല. ഇയാൾ ആലപ്പുഴയിൽ നിന്ന് കൊടുങ്ങല്ലൂരിൽ എത്തിയത് എങ്ങനെ എന്നതിലും വ്യക്തതയില്ല.സിസിടിവി ദൃശ്യങ്ങളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികളും അടിസ്ഥാനമാക്കി സംഭവത്തിന്റെ പിന്നാമ്പുറങ്ങൾ അന്വേഷിക്കാനാണ് പൊലീസ് ശ്രമം. സംഘം ചേർന്നുള്ള പകപോക്കാക്രമണമാണെന്നതാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

Hot Topics

Related Articles