ചെന്നൈ :കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് മാപ്പ് ചോദിച്ച് ദളപതി വിജയ്. ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷനായ വിജയ്, ദുരന്തത്തിൽ ജീവിതം തകർന്ന 37 കുടുംബങ്ങളെ ചെന്നൈയ്ക്കടുത്ത മഹാബലിപുരത്തെ റിസോർട്ടിൽ നേരിൽ കണ്ട് ആശ്വസിപ്പിച്ചു.കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ വിജയ് കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായാണ് ബന്ധുക്കളായ സ്ത്രീകൾ വെളിപ്പെടുത്തിയത്. കരൂരിൽ എന്താണ് സംഭവിച്ചതെന്ന് തന്നെക്കുറിച്ചും വ്യക്തമായിട്ടില്ല. വീട്ടിലെത്താൻ കഴിഞ്ഞില്ല, അതിനും ക്ഷമിക്കുക” ഇങ്ങനെ പറഞ്ഞ് വിജയ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
കരൂരിൽ കുടുംബങ്ങളെ നേരിൽ കാണാനായില്ലെന്നതിന് വിജയ് വിശദീകരണവും നൽകി. മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി നടത്താൻ പൊലീസ് അനുമതി നൽകിയില്ലെന്നും, അതുകൊണ്ടാണ് എല്ലാ കുടുംബങ്ങളോടും വിശദമായി സംസാരിക്കാൻ ചെന്നൈയിലേക്കെത്തിച്ചതെന്നും വിജയ് പറഞ്ഞു.മഹാബലിപുരത്തെ റിസോർട്ടിൽ 50-ഓളം മുറികളിലാണ് 37 കുടുംബങ്ങളെ പാർപ്പിച്ചിരുന്നത്. വിജയ് ഓരോ മുറികളിലും നേരിട്ട് എത്തി വ്യക്തിപരമായി കുടുംബാംഗങ്ങളുമായി സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമ്പത്തിക സഹായവും കുട്ടികളുടെ വിദ്യാഭ്യാസ സഹായവും ഉൾപ്പെടെ മുഴുവൻ പിന്തുണയും നൽകുമെന്ന് വിജയ് ഉറപ്പുനൽകി.കുടുംബങ്ങളോട് സംസാരിക്കുമ്പോൾ ചിലർ വിജയിയോട് “കരൂരിൽ മത്സരിക്കണം”, “നിങ്ങൾ മുഖ്യമന്ത്രിയാകണം” തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വെച്ചതായും റിപ്പോർട്ടുണ്ട്.
കൂടിക്കാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് വൈകിട്ട് ആറരവരെ നീണ്ടുനിന്നു. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് നേരിട്ട് ദുരിതബാധിതരെ കണ്ടത്.കഴിഞ്ഞ മാസം ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മൂലം 41 പേരാണ് മരിച്ചത്. ഈ സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചതോടൊപ്പം, സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നിരീക്ഷിക്കുന്നത്.


