മുസ്ലീം-ക്രൈസ്തവർക്കായി സംവരണം നൽകി പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ചെന്നാരോപണം; പ്രേരണക്കെതിരെ സർക്കാർ തുടർനടപടി സ്വീകരിക്കണമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ

ന്യൂഡൽഹി :ജാതി വിഭാഗങ്ങൾക്കായി നിശ്ചയിച്ച സംവരണ ആനുകൂല്യം കേരളത്തിൽ മതാടിസ്ഥാനത്തിൽ മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങൾക്ക് നൽകുന്നുവെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ആരോപിച്ചു.കമ്മീഷൻ ചെയർമാൻ ഹൻസ്രാജ് അഹർ അറിയിച്ചു പോലെ, കേരളത്തിൽ ജാതി അടിസ്ഥാനത്തിൽ നൽകേണ്ട സംവരണം മതാധിഷ്ഠിതമായി നടപ്പിലാക്കുന്നുണ്ടെന്നതാണ് കമ്മീഷൻ്റെ കണ്ടെത്തൽ. സംസ്ഥാനത്ത് നിന്ന് വിശദീകരണം ലഭിച്ചതിന് ശേഷം തുടർനടപടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.10 ശതമാനം സംവരണം മുഴുവൻ മുസ്ലീം വിഭാഗങ്ങൾക്കും, 6 ശതമാനം സംവരണം മുഴുവൻ ക്രൈസ്തവ വിഭാഗങ്ങൾക്കും നൽകുന്നുവെന്നത് മൂലം അർഹരായ പിന്നാക്കവർഗക്കാരെ പുറത്താക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

Advertisements

കേരളത്തിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതായും, മതാടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണെന്നും ചെയർമാൻ ആരോപിച്ചു. “സംവരണം ഏത് സർവേയുടെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടില്ല” എന്നും കമ്മിഷൻ വിലയിരുത്തൽ റിപ്പോർട്ടിൽ വ്യക്തമാക്കി.കമ്മിഷൻ വീണ്ടും സംസ്ഥാനത്തോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ ഓ.ബി.സി വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകി.സ്വമേധയായാണ് നടപടിയെന്നും ഇതിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ സമ്മർദ്ദമില്ലെന്നും ചെയർമാൻ ഹൻസ്രാജ് അഹർ വ്യക്തമാക്കി.

Hot Topics

Related Articles