അതിദാരിദ്ര്യമുക്തം കേരളം എന്ന പ്രഖ്യാപനം തട്ടിപ്പ്;പുതുയുഗപ്പിറവിയെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ശുദ്ധ തട്ടിപ്പെന്നാരോപിച്ച് പ്രത്യേക നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്ക്

തിരുവനന്തപുരം :രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം “ശുദ്ധ തട്ടിപ്പ്” ആണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.പ്രഖ്യാപനം നിയമപരമായി ശരിയല്ലെന്നും ചട്ടങ്ങൾ ലംഘിച്ചാണ് സഭ ചേരുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. രാവിലെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യം സഭയിൽ മുഖ്യമന്ത്രി വായിക്കുന്നത് സഭയെ അവഹേളിക്കുന്നതിനുതുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ തുടർന്ന് സഭ വിട്ടു.അതേസമയം, കേരളം കൈവരിച്ച ചരിത്രനേട്ടം സഹിക്കാനാവാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചുവെന്നതാണ് യാഥാർത്ഥ്യമെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു.“കേരളം അതിദാരിദ്ര്യമുക്തമായതോടെ പുതുയുഗത്തിന്റെ പിറവിയാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്,” എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisements

Hot Topics

Related Articles