ഇന്ത്യ–റഷ്യ പ്രതിരോധ ബന്ധം ശക്തമാകുന്നു;റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലെ ത്തുന്നു;പാകിസ്ഥാനിൽ ആശങ്ക ഉയർത്തി എസ്-400ന് ശേഷം അതിവിപുലമായ എസ്-500 ഇന്ത്യയ്ക്ക് നൽകാൻ സാധ്യത

ന്യൂഡൽഹി :റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 5–6 തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുമ്പോൾ, ഇരുരാജ്യങ്ങളുടെയും പ്രതിരോധ സഹകരണത്തിൽ വലിയ മുന്നേറ്റങ്ങൾ നേടുമെന്ന പ്രതീക്ഷയിലാണ് ന്യൂഡൽഹി. പുടിന്റെ ഈ സന്ദർശനത്തിൽ ഇന്ത്യൻ പ്രതിരോധ ശക്തി വർധിപ്പിക്കുന്ന നിർണായക കരാറുകൾ ഉണ്ടാകാമെന്നാണ് സൂചന.ഓപ്പറേഷൻ ‘സിന്ദൂർ’ സമയത്ത് പാകിസ്ഥാന്റെ ആയുധശേഖരങ്ങളെ കാര്യക്ഷമമായി തകർക്കാൻ ഇന്ത്യയ്ക്ക് കഴിവുണ്ടായത് റഷ്യയിൽ നിന്ന് സ്വന്തമാക്കിയ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ മികവിലൂടെയാണ്.

Advertisements

പാക് മിസൈലുകളെയും വിമാനം പോലും അവരുടെ അതിർത്തിക്കുള്ളിൽ തന്നെ തകർക്കുന്നതിൽ എസ്-400 സിസ്റ്റം നിർണായക പങ്കുവഹിച്ചു. ഇതോടെ ലോകശ്രദ്ധ ഇന്ത്യയിലേക്ക് തിരിഞ്ഞിരുന്നു.2018-ൽ 5.43 ബില്യൺ ഡോളറിന് ഒപ്പുവച്ച കരാറനുസരിച്ച് ഇന്ത്യ ഇതിനകം അഞ്ച് റെജിമെന്റ് എസ്-400 സംവിധാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 16 ലോഞ്ചറുകളുള്ള രണ്ട് ബാറ്ററികളടങ്ങുന്ന ഒരു റെജിമെന്റ് ഇതിനകം പ്രവർത്തനക്ഷമമാണ്. എസ്-400യുടെ വിജയം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകിയതിനാൽ അഞ്ചു യൂണിറ്റുകൾ കൂടി ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥന റഷ്യയോട് മുന്നോട്ട് വെച്ചിട്ടുണ്ട്.ഇതിനിടെ ഇന്ത്യയ്ക്ക് അതിലും ശക്തമായ പ്രതിരോധ സംവിധാനമായ എസ്-500 നൽകാൻ റഷ്യ താത്പര്യം കാണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുക്കിയ പതിപ്പല്ല എസ്-500 പൂർണ്ണമായും പുതിയ തലമുറ മിസൈൽ പ്രതിരോധ സംവിധാനമാണിത്. എസ്-400 കരാറിൽ നിന്ന് വ്യത്യസ്തമായി, എസ്-500 സംവിധാനം റഷ്യൻ കമ്പനിയായ അൽമാസ് ആന്റേയുമായി ചേർന്ന് ഇന്ത്യൻ പ്രതിരോധ വ്യവസായവും ഒരുമിച്ച് നിർമ്മിക്കാൻ സാധ്യതയുണ്ട്.എസ്-400യുടെ 400 കിലോമീറ്റർ റേഞ്ചിനോട് താരതമ്യപ്പെടുത്തുമ്പോൾ, എസ്-500 ൻ്റെ പ്രവർത്തന പരിധി 500 മുതൽ 600 കിലോമീറ്റർ വരെയാണ്. ഉയരപരിധിയും വലുതാണ്. എസ്-400 30 കിലോമീറ്റർ വരെ പ്രതിരോധം നൽകുമ്പോൾ, എസ്-500 180–200 കിലോമീറ്റർ വരെ ലക്ഷ്യങ്ങൾ തകർക്കാൻ കഴിയും.

യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ നേരിടുന്ന എസ്-400 മായി താരതമ്യപ്പെടുത്തുമ്പോൾ, ഹൈപ്പർസോണിക് ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും വരെ തകർക്കാൻ എസ്-500 ന് കഴിയും.തന്ത്രപ്രധാനമായ മേഖലകളിൽ എസ്-400 സജ്ജീകരിച്ചിരിക്കുമ്പോൾ, അതിലേറെ സുരക്ഷിതവും ഗൗരവമുള്ള ഇടങ്ങളിലാണ് എസ്-500 വിന്യസിക്കുക. ഇന്ത്യ ഈ വജ്രായുധം സ്വന്തമാക്കുമോ എന്നത് പുടിന്റെ സന്ദർശനത്തിന് ശേഷമേ വ്യക്തമാകൂ.

Hot Topics

Related Articles