തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ നടപടി ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയായ ശ്രീലേഖ വോട്ടെടുപ്പ് നടക്കുന്നതിനിടെ എന്‍.ഡി.എയ്ക്ക് അനുകൂലമായ സര്‍വേ ഫലം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്.ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായി ഔദ്യോഗിക ജീവിതകാലം മുഴുവന്‍ നിയമം പാലിക്കാനും നടപ്പിലാക്കാനും ചുമതല വഹിച്ച വ്യക്തി തന്നെ തിരഞ്ഞെടുപ്പ് ചട്ടങ്ങളെ തുറന്നടിച്ച് ലംഘിക്കുന്നത് ’അത്‌ഭുതകരവും ആശങ്കാജനകവും’ ആണെന്ന് മന്ത്രി പ്രതികരിച്ചു.
വോട്ടർമാരെ സ്വാധീനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ട ഇത്തരം നീക്കങ്ങൾ പരാജയഭീതിയുടെ പ്രകടനമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.തിരുവനന്തപുരം നഗരസഭയിലെ വികസന തുടർച്ചയെ ഭയക്കുന്നവരാണ് കള്ളക്കണക്കുകളും അനധികൃത സർവേകളും പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമവാഴ്ചയും ജനാധിപത്യ മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടവർ തന്നെ അവയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഈ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു.


