കോട്ടയം നഗരസഭ 39-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പി എച്ച് സലീം

കോട്ടയം : കോട്ടയം നഗരസഭ 39 ആം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പി എച്ച് സലീം മത്സരിക്കും.കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ യുവതലമുറയിലെ ജനകീയ മുഖം ആയ സഖാവ് സലീം നാട്ടുകാർക്കിടയിലും ജനകീയനാണ്.39 ആം വാർഡിന്റെ ഏതൊരു പ്രശ്നത്തിലും ജാതിമത രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലായിടത്തും എത്തിച്ചേരുന്ന ആളാണ് സലിം എന്നും പ്രവർത്തകർ പറയുന്നു.സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ എൽഡിഎഫ് ക്യാമ്പും വലിയ ആത്മവിശ്വാസത്തിലാണ്. വരും ദിവസങ്ങളിൽ പ്രചരണം അതിവേഗത്തിൽ ആക്കാനുള്ള പരിശ്രമത്തിലാണ് പ്രവർത്തകർ.

Advertisements

Hot Topics

Related Articles