തിരുവനന്തപുരം:തിരുവനന്തപുരം ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സ തേടിയ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിൽ വിമർശനവുമായി മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ. വേണുവിനെ തറയിൽ കിടത്തി ചികിത്സിച്ചതിനെ ഡോ. ഹാരിസ് വിമർശിച്ചു. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോക്‌ടർ ചോദിച്ചു. എങ്ങനെ നിലത്തു കിടത്തി ചികിത്സിക്കാനാകും. നാടാകെ മെഡിക്കൽ കോളേജുകൾ തുടങ്ങിയിട്ടു കാര്യമില്ല. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്‌ഥയാണുള്ളത്. പ്രാകൃതമായ ചികിത്സാ നിലവാരമാണെന്നും ഡോ.ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെന്റർ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം പല്ലനയിൽനിന്ന് തിരുവനന്തപുരം വരെ ചികിത്സ തേടി വരേണ്ടിവന്നു എന്നതു വേദനിപ്പിക്കുന്ന കാര്യമാണ്. കൊല്ലത്ത് മെഡിക്കൽ കോളേജും ജില്ലാ ആശുപത്രിയും കരുനാഗപ്പള്ളിയിൽ ആശുപത്രിയുണ്ട്. ഇതെല്ലാം താണ്ടിയാണ് അദ്ദേഹത്തിന് ഇവിടേയ്ക്കു വരേണ്ടിവന്നത്. നാടൊട്ടുക്ക് മെഡിക്കൽ കോളേജ് ആശുപത്രി തുടങ്ങുന്നുവെന്നു പറയുന്നതിൽ കാര്യമില്ല. ഏറ്റവും ആധുനിക സൂപ്പർ സ്പെഷ്യാലിറ്റി കെയർ സെന്റർ സൗകര്യങ്ങളാണ് വേണ്ടത്. വേണുവിനെ കൊണ്ടുവന്നപ്പോൾ തറയിലാണ് കിടത്തിയത്. ഒന്ന്, രണ്ട്, 28 വാർഡുകളിൽ സംസ്‌കാരമുള്ള ആർക്കും പോകാൻ പറ്റില്ല”.ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും രോഗാവസ്ഥയിൽ ഉള്ള ആളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാൻ പറ്റുക? ആധുനിക സംസ്കാരവുമായി എങ്ങനെയാണ് ചേർന്നു പോകുക?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1986ൽ ഞാൻ എംബിബിഎസ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണ്. അന്ന് ഇത്രയും രോഗികൾ തറയിൽ കിടക്കുന്നുണ്ടായിരുന്നില്ല. ഇപ്പോൾ ഇത്രയും കാലം പുരോഗമിച്ചിട്ടും പ്രാകൃതമായ നിലവാരമാണുള്ളത്. മുൻപ് ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ എനിക്കു ചില വിഷമതകൾ നേരിടേണ്ടിവന്നു. അന്ന് സമൂഹം ഒപ്പം നിന്നു. തെറ്റല്ല ചെയ്‌തത്, ന്യൂനത ചൂണ്ടിക്കാണിക്കുകയായിരുന്നു.” – ഡോ.ഹാരിസ് പറഞ്ഞു


