വ്യക്തിയെ ഉപദ്രവിക്കാനോ ലക്ഷ്യംവയ്ക്കാനോ ഉള്ള ആഹ്വാനമല്ലിത്; ലഭിച്ച പിന്തുണയ്ക്ക് നന്ദിയുമായി ഗൗരി കിഷൻ; മാപ്പ് പറഞ്ഞ് യൂട്യൂബർ

ചെന്നൈ: പത്രസമ്മേളനത്തിനിടെ ബോഡി ഷെയിമിംഗ് ചോദ്യം ഉന്നയിച്ച യൂട്യൂബർക്ക് തക്ക മറുപടി നൽകിയ സംഭവത്തിൽ ലഭിച്ച വലിയ പിന്തുണയ്‌ക്ക് നടി ഗൗരി കിഷൻ നന്ദി അറിയിച്ചു.സമൂഹത്തിൽ നിലനിൽക്കുന്ന യാഥാർത്ഥ്യമല്ലാത്ത സൗന്ദര്യ സങ്കൽപ്പങ്ങൾക്കെതിരെയും തമാശയെന്ന പേരിൽ ബോഡി ഷെയിമിംഗ് സാധാരണമാക്കുന്ന പ്രവണതക്കെതിരെയും അവർ കടുത്ത പ്രതികരണം രേഖപ്പെടുത്തി.“പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ വിലയിരുത്തലുകൾ നേരിടേണ്ടി വരുന്നത് ജോലിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ ഒരാളുടെ ശരീരത്തെയോ രൂപത്തെയോ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങളോ അഭിപ്രായങ്ങളോ ഒരിക്കലും ഉചിതമല്ല.

Advertisements

മാധ്യമപ്രവർത്തകർ എന്റെ സിനിമയെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ എന്നും, ഇതേ രീതിയിൽ ഒരു പുരുഷനോട് ഇത്തരമൊരു ചോദ്യം ചോദിക്കുമോയെന്നും ഞാൻ ചിന്തിച്ചു,” ഗൗരി കിഷൻ പ്രസ്താവനയിൽ പറഞ്ഞു.“ഞാൻ അവിടെ പ്രതികരിച്ചത് എനിക്ക് വേണ്ടി മാത്രമല്ല, സമാനമായ അനുഭവം നേരിട്ട എല്ലാ സ്ത്രീകൾക്കായും ആയിരുന്നു. ഈ സംഭവത്തെ വ്യക്തിയെ ലക്ഷ്യം വയ്ക്കാനോ ഉപദ്രവിക്കാനോ ഉള്ള ആഹ്വാനമായി കാണരുത്. പകരം, പരസ്പര ബഹുമാനത്തോടെയും ക്ഷമയോടെയും മുന്നോട്ട് പോകാനുള്ള ഒരു അവസരമായി ഇതിനെ കാണണം,” ഗൗരി കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്തുണ നൽകിയ മാധ്യമങ്ങൾക്കും സഹപ്രവർത്തകർക്കും, ചെന്നൈ പ്രസ് ക്ലബിനും, അമ്മ അസോസിയേഷനും, സൗത്ത് ഇന്ത്യ നടികർ സംഘത്തിനും അവർ നന്ദി രേഖപ്പെടുത്തി.അതേസമയം, ബോഡി ഷെയിം ചെയ്ത യൂട്യൂബർ ആർ.എസ്. കാർത്തിക് ഖേദം പ്രകടിപ്പിച്ചു. തന്റെ ചോദ്യത്തിൽ ഗൗരിക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദമുണ്ടെന്ന് കാർത്തിക് വ്യക്തമാക്കി. ചോദ്യം മറ്റൊരു രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. വിഡിയോയിലൂടെയായിരുന്നു യൂട്യൂബറുടെ മാപ്പ് പ്രസ്താവന.

Hot Topics

Related Articles