അമ്മയുടെ ക്രൂരത പുറത്ത്:കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ; നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ

എറണാകുളം: നാല് വയസുകാരിയായ കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശിയും കാട്ടിത്തറയിൽ താമസിക്കുന്നവളുമായ വിനീതയെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്.സ്കൂളിലെ അധ്യാപകർ കുട്ടിയിലെ അസാധാരണ മാറ്റങ്ങൾ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ‘അമ്മ ഭക്ഷണം കൊടുക്കുന്നില്ല’ എന്നും ‘ഉപദ്രവിക്കുന്നു’ എന്നുമുള്ള കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അധ്യാപകർ പരിശോധിക്കുമ്പോൾ കൈകാലുകൾ, ശരീരഭാഗങ്ങൾ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലടക്കം പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയായിരുന്നു.

Advertisements

തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.ആദ്യ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ വിനീത തയ്യാറായിരുന്നില്ല. എന്നാൽ വിശദമായ പരിശോധനയും തെളിവുകളും മുന്നിൽവച്ച് പിന്നീട് കുറ്റം ഏറ്റുപറഞ്ഞു.കുട്ടി ‘വിശക്കുന്നു’ എന്ന് പറയുന്നത് കേട്ട് ഭർത്താവിന്റെ അമ്മയും അച്ഛനും എന്നെ കുറ്റപ്പെടുത്തുകയായിരുന്നു എന്നായിരുന്നു വിനീതയുടെ വിശദീകരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആവശ്യത്തിന് ഭക്ഷണം നൽകിയിട്ടും കുഞ്ഞ് പരാതി പറയുന്നത് വൈരാഗ്യത്തിലാകുകയും, അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം ഇരുന്നത്, രാത്രി ഉറങ്ങാതെ ഇരിക്കുന്നത് മുതലായ കാര്യങ്ങളിൽ ദേഷ്യപ്പെട്ട് തന്നെയാണ് ഉപദ്രവിച്ചതെന്നും വിനീത പൊലീസിനോട് പറഞ്ഞു.കുട്ടിയുടെ പിതാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പീഡനം തന്റേതായ അറിവോടെ നടന്നതല്ലെന്നാണ് ഇയാൾ പറഞ്ഞത്. കൂടുതൽ അന്വേഷണം പൂർത്തിയാക്കിയ ശേഷമേ പിതാവിനെ പ്രതിചേർക്കണോ എന്ന് തീരുമാനിക്കൂ എന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles