ഇടുക്കി: സാഹസിക വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വാഗമൺ ഗ്ലാസ് ബ്രിജ് താൽക്കാലികമായി അടയ്ക്കുന്നു. ഇടുക്കി ജില്ലയിലെ വാഗമൺ അഡ്വഞ്ചർ പാർക്കിനുള്ളിലെ ഈ കാൻ്റിലിവർ ഗ്ലാസ് ബ്രിജ് അറ്റകുറ്റപ്പണികൾക്കായി നവംബർ 19 മുതൽ 30 വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഡി.ടി.പി.സി അറിയിച്ചു.3,500 അടി ഉയരത്തിൽ, 40 മീറ്റർ നീളത്തിൽ മലമുകളിൽ നിർമ്മിച്ചിരിക്കുന്ന ഈ ഗ്ലാസ് ബ്രിജ് ഇടുക്കിയുടെ ആകാശക്കാഴ്ച അനുഭവിക്കാനെത്തുന്നവരുടെ പ്രധാന ആകർഷണമാണ്.
കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളുടെ വിദൂര ദൃശ്യങ്ങൾ ഇവിടെ നിന്ന് ആസ്വദിക്കാം. 2023 സെപ്റ്റംബർ 6-ന് മന്ത്രി മുഹമ്മദ് റിയാസ് ആണ് ഈ പ്രോജക്റ്റ് സംസ്ഥാനത്തിന് സമർപ്പിച്ചത്.ഭീമാകാരമായ പോൾ സ്ട്രക്ചറിൽ മറ്റു സപ്പോർട്ടുകളൊന്നുമില്ലാതെ വായുവിൽ തൂങ്ങിയ നിലയിൽ, ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസ് ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. മൂന്ന് കോടിയോളം രൂപ ചെലവാണ് നിർമാണത്തിനായി വിനിയോഗിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാഹസികതയോടെ നടന്നു പോകാൻ കഴിയുന്ന ഈ ഗ്ലാസ് പാലത്തിന്റെ അറ്റത്തു നിന്ന് ലഭിക്കുന്ന ‘വ്യൂ’ വിനോദ സഞ്ചാരികളെ ആശ്ചര്യപ്പെടുത്തുന്നതാണ്.അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ ഡിസംബർ ഒന്നോടെ ഗ്ലാസ് ബ്രിജ് വീണ്ടും സന്ദർശകർക്കായി തുറക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.


