മനുഷ്യത്വം പഠിപ്പിക്കാൻ പാകിസ്ഥാൻ ഇനി വരരുത്:ശ്രീലങ്ക കൊടുങ്കാറ്റിൽ പാക് പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന;പാക് ആരോപണങ്ങൾക്കൊപ്പം പച്ച നുണകളും സമുദ്രത്തിൽ മുങ്ങി

ന്യൂഡൽഹി : ശ്രീലങ്കയിൽ ദിത്വാഹ ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തത്തിൽ കുടുങ്ങിയ പാകിസ്ഥാൻ പൗരന്മാരെയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ നൂറുകണക്കിന് ആളുകളെ ഇന്ത്യൻ വ്യോമസേന സുരക്ഷിതമായി രക്ഷപ്പെടുത്തിയതോടെ, ഇന്ത്യയ്‌ക്കെതിരെ മനുഷ്യാവകാശ ലംഘനാരോപണങ്ങൾ ഉന്നയിച്ച്‌ അന്താരാഷ്ട്ര വേദികളിൽ പ്രചരണം നടത്തിയിരുന്ന പാകിസ്ഥാൻ സ്വന്തം നിലപാടുകളിൽ തന്നെ നാണക്കേട് അനുഭവിക്കുന്ന സാഹചര്യമാണുണ്ടായത്.

Advertisements

ദിത്വാഹ ചുഴലിക്കാറ്റ്: വൻനാശം -ഇന്ത്യൻ വ്യോമസേന ‘സാഗർ ബന്ധു’ ഓപ്പറേഷൻ ആരംഭിച്ചു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീലങ്കയിൽ ആഞ്ഞടിച്ച ദിത്വാഹ ചുഴലിക്കാറ്റിൽ 350-ത്തിലധികം മരണങ്ങളും ആയിരക്കണക്കിന് ആളുകൾ കാണാതാവുകയും വീടില്ലാത്തവരും ആണെന്ന് റിപ്പോർട്ടുണ്ട്. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഈ സാഹചര്യത്തിൽ, ഇന്ത്യൻ വ്യോമസേന ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന അന്താരാഷ്ട്ര രക്ഷാപ്രവർത്തനം ആരംഭിച്ചു. എംഐ-17 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ശ്രീലങ്കയിലെ ദുരിതബാധിതരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനൊപ്പം, ജർമ്മനി, ദക്ഷിണാഫ്രിക്ക, സ്ലോവേനിയ, യുകെ, പോളണ്ട്, ബെലാറസ്, ഇറാൻ, ഓസ്‌ട്രേലിയ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി പത്തോളം രാജ്യങ്ങളിലെ 30-ത്തിലധികം വിദേശ പൗരന്മാരെയും കൊളംബോയിലേക്ക് സുരക്ഷിതമായി മാറ്റി.ശത്രുരാജ്യ പൗരന്മാരെയുപോലും മനുഷ്യികതയുടെ പേരിൽ രക്ഷപ്പെടുത്തുന്ന ഇന്ത്യൻ വ്യോമസേനയുടെ നടപടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി.

പാകിസ്ഥാൻ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയത്— ഓപ്പറേഷൻ ഗംഗയുടെ ഓർമ്മ

2022-ൽ ഉക്രെയ്ൻ റഷ്യ യുദ്ധത്തിനിടെ കീവിൽ കുടുങ്ങിയ പാകിസ്ഥാൻ വിദ്യാർത്ഥികൾക്കും ഇന്ത്യ രക്ഷകരായി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യൻ എംബസി പാകിസ്ഥാൻ വിദ്യാർത്ഥിനിയായ അസ്മ ഷഫീഖിനെ സുരക്ഷിതമായി മാറ്റി. തുടർന്ന് അവർ ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദി അറിയിച്ച വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി.

പാകിസ്ഥാന്റെ രണ്ട് വലിയ നുണകൾ അന്താരാഷ്ട്ര വേദികളിൽ പൊളിഞ്ഞു

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ അടുത്തിടെ ഉന്നയിച്ച രണ്ട് ആരോപണങ്ങളും നിഗൂഢമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു

1. ജമ്മു-കശ്മീരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി യു എൻ റിപ്പോർട്ട് ഉദ്ധരിച്ച്‌ പാകിസ്ഥാൻ പ്രചരണം നയിച്ചു.

2. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിലെ നവംബർ 11-ലെ ചാവേർ ആക്രമണത്തിന് ഇന്ത്യയാണ് ഉത്തരവാദിത്വമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആരോപിച്ചു.

ഇരു ആരോപണങ്ങളും ഇന്ത്യ കടുത്ത ഭാഷയിൽ തള്ളി. ഇപ്പോഴിതാ ശ്രീലങ്ക കൊടുങ്കാറ്റ് ദുരിതത്തിൽ പാക് പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ തന്നെ മുന്നിൽ. അതിന്റെ ചൂടിൽ പാകിസ്ഥാൻ സർക്കാരിന്റെ നുണകൾ കൂടുതൽ പൊളിഞ്ഞ നിലയിലായി.

മാനവികതയിൽ ഇന്ത്യ വീണ്ടും മുന്നിൽ

വ്യോമാക്രമണങ്ങളിലല്ല, മനുഷ്യത്വത്തിന്റെ തത്വങ്ങളിൽ തന്നെയാണ് ഇത്തവണ ഇന്ത്യൻ വ്യോമസേന പാകിസ്ഥാന്റെ കണ്ണുതുറന്ന് കൊടുത്തത്. ചുഴലിക്കാറ്റിന്റെ നടുവിൽ മാലാഖമാരായി പ്രവർത്തിച്ച ഇന്ത്യൻ പൈലറ്റുമാരുടെ നടപടിയിലൂടെ, ‘മനുഷ്യാവകാശം’ ഇന്ത്യയെ പഠിപ്പിക്കാമെന്ന പാകിസ്ഥാന്റെ പ്രചരണം തലയെടുപ്പോടെ തകർന്നുവെന്നതാണ് അന്താരാഷ്ട്ര വിലയിരുത്തൽ.

Hot Topics

Related Articles