വികസനത്തിന്‌ വഴിയൊരുങ്ങി: തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ കേന്ദ്രം;നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ ജയിൽഭൂമി വിട്ടുനൽകാൻ സുപ്രീംകോടതിയുടെ അനുമതി

ന്യൂഡൽഹി :തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ 180 ഏക്കർ ഭൂമി ഡിആർഡിഒയ്ക്ക് കൈമാറാൻ സുപ്രീംകോടതി അനുമതി നൽകി. ജയിലിന്റെ ഉടമസ്ഥതയിലുള്ള ഭൂമി മറ്റ് ആവശ്യങ്ങൾക്കായി മാറ്റി നൽകുന്നതിന് സുപ്രീംകോടതിയുടെ അനുമതി അനിവാര്യമായതിനാലാണ് സംസ്ഥാനം കോടതിയെ സമീപിച്ചത്.നെട്ടുകാൽത്തേരി തുറന്ന ജയിലിന് ആകെ 457 ഏക്കർ ഭൂമിയുണ്ട്. ഇതിൽ 200 ഏക്കർ ജയിലിന്റെ പ്രവർത്തനങ്ങൾക്ക് നിലനിർത്തിയ ശേഷമുള്ള 257 ഏക്കർ കേന്ദ്രസർക്കാരിന് കൈമാറ്റം ചെയ്യാനാണ് അനുമതി.

Advertisements

ഇതിൽ 180 ഏക്കർ ബ്രഹ്മോസ് നിർമാണ യൂണിറ്റിനും ശേഷിക്കുന്ന ഭൂമി നാഷണൽ ഫൊറൻസിക് സയൻസ് സർവകലാശാലയ്ക്കും സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ആസ്ഥാനം സ്ഥാപിക്കാനുമാണ് നൽകുന്നത്.നാഷണൽ ഫൊറൻസിക് സയൻസ് സർവകലാശാലക്കും സശസ്ത്ര സീമ ബൽ ബറ്റാലിയനും 32 ഏക്കർ വീതം ഭൂമി അനുവദിക്കും. ബ്രഹ്മോസ് മിസൈൽ വികസനത്തിനും തലസ്ഥാനത്തെ പ്രതിരോധ അടിസ്ഥാന സൗകര്യ വികസനത്തിനും ഏറെ ആവശ്യമായ ഭൂമി അനുവദിക്കണമെന്ന് ഡിആർഡിഒയും സശസ്ത്ര സീമ ബലും ഏറെ നാളുകളായി ആവശ്യപ്പെട്ടുവരികയായിരുന്നു.സുപ്രീംകോടതിയുടെ അനുമതിയോടെ ഈ പദ്ധതികൾക്ക് ഇന്ന് വഴി തെളിയുകയാണ്.

Hot Topics

Related Articles