ലണ്ടൻ: ചർമ്മത്തിന് ദോഷകരമായ രാസവസ്തു ചേർത്തതിനാൽ പ്രശസ്ത ആഭരണ ബ്രാൻഡായ മിസോമയുടെ കമ്മലുകൾ നിരോധിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് നിരോധനവുമായി മുന്നോട്ട് വന്നത്.നിരോധിച്ച കമ്മലുകളിൽ കാഡ്മിയം എന്ന അപകടകാരിയായ രാസവസ്തുവിന്റെ അംശം കണ്ടെത്തിയതായാണ് റിപ്പോർട്ട്. ദീർഘകാലമായി ഇത് ചർമ്മസംബർക്കത്തിൽ തുടർന്നാൽ അസ്ഥി, വൃക്കകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുകയും ക്യാൻസറിന് വരെ കാരണമാവുകയും ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ലോകപ്രശസ്തരായ ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽട്ടൺ, നടി ഫ്ലോറൻസ് പഗ്, ഗായിക സെലീന ഗോമസ് എന്നിവരും ഈ ബ്രാൻഡിന്റെ ആഭരണങ്ങൾ ധരിക്കുന്നവരിൽപ്പെടുന്നു. മിസോമയുടെ എട്ട് തരത്തിലുള്ള കമ്മലുകളാണ് നിരോധിച്ചിരിക്കുന്നത്.നിരോധിച്ച എല്ലാ കമ്മലുകളും 2025 മെയ് ഒന്നിന് മുൻപ് തായ്ലൻഡിൽ നിർമ്മിച്ച സ്വർണ സ്റ്റഡ് മോഡലുകളാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉപഭോക്താക്കൾ ഈ കമ്മലുകൾ ഉടൻ ഉപയോഗം നിർത്തി തിരികെ ഏൽപ്പിക്കണമെന്നും കമ്പനി നിർദേശം നൽകി.മിസോമ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി: “നിരോധിച്ച കമ്മലുകളിൽ കാഡ്മിയത്തിന്റെ അളവ് വളരെ കുറവാണെന്നും പെട്ടെന്ന് അപകടസാദ്ധ്യതയില്ലെന്നും, എങ്കിലും ദീർഘകാല ഉപയോഗം ആരോഗ്യത്തിന് പ്രതികൂലമാണെന്ന മുന്നറിയിപ്പ് ഞങ്ങൾ ഗൗരവമായി കാണുന്നു. ഉപഭോക്തൃസുരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുന്നു.”


