മുട്ടയിടുന്ന സമയത്ത് അത്യന്തം അപകടകാരികൾ; ടെറിട്ടറി കാത്ത് കാവൽ നിൽക്കുന്ന രാജവെമ്പാലകൾ

ന്യൂസ് ഡെസ്ക്: പാമ്പുകളുടെ ലോകത്തിൽ ഏറ്റവും ഭീതിജനകമായ പേര് തന്നെയാണ് രാജവെമ്പാല. മറ്റേതൊര് പാമ്പിനേക്കാളും ശക്തമായ വിഷം ഉള്ള ഇവയുടെ കടിയേറ്റാൽ മരണം നിശ്ചയം തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പും രാജവെമ്പാലയാണ്.രാജവെമ്പാലയുടെ വിഷത്തിന്റെ ശക്തി അളക്കാൻ “ആനയ്ക്കുപോലും രക്ഷയില്ല” എന്ന വാക്കുകൾ മതി. മറ്റുപാമ്പുകളുടെ വിഷം പിടിച്ചു നിൽക്കാൻ മനുഷ്യശരീരത്തിന് 45 മിനിറ്റ് വരെ കഴിയുമെങ്കിലും, രാജവെമ്പാലയുടെ കടിയേറ്റാൽ 10 മിനിറ്റിനുള്ളിൽ മരണം അനിവാര്യമാണ്.

Advertisements

പാമ്പുകളിലെ മറ്റൊരു പ്രത്യേകതയും ഇവയ്ക്കുണ്ട്. കൂട് കൂട്ടിയ ശേഷം മുട്ടയിടുന്ന ഏക പാമ്പ് രാജവെമ്പാല തന്നെയാണ്. മുട്ടയിടുന്ന സമയത്ത് ഇവയുടെ സ്വഭാവത്തിൽ വലിയ മാറ്റം കാണപ്പെടുന്നു. സാധാരണയായി മനുഷ്യരെ നേരിട്ട് ആക്രമിക്കാറില്ലെങ്കിലും, മുട്ടയിടുന്ന സമയത്ത് അത്യന്തം ആക്രമണ സ്വഭാവം പ്രകടിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടെറിട്ടറി മാർക്ക് ചെയ്യുന്നതിനുള്ള ഒരു പ്രത്യേക ശീലം ഇവയ്ക്കുണ്ട്. വാലുകൊണ്ട് തങ്ങളുടെ പരിധി അടയാളപ്പെടുത്തുക. ഈ സമയത്ത് ആ പ്രദേശത്തേക്ക് ആരെങ്കിലും കടന്നുകയറുകയാണെങ്കിൽ, അതിനെ മുട്ടകൾക്ക് ഭീഷണിയായി കാണുകയും ഉടൻ ആക്രമണത്തിന് മുന്നോട്ട് വരികയും ചെയ്യും.വിദഗ്ധരുടെ മുന്നറിയിപ്പ് പ്രകാരം, മുട്ടയിടുന്ന കാലയളവിൽ രാജവെമ്പാലയുടെ ടെറിട്ടറിക്കുള്ളിൽ പ്രവേശിക്കുന്നത് അതീവ അപകടകരമാണ്. മുട്ട എടുക്കുമെന്ന സംശയത്തിൽ പോലും ഇവ മനുഷ്യരെ പിന്തുടരാനും ആക്രമിക്കാനും സാദ്ധ്യതയുണ്ട്.

Hot Topics

Related Articles