മലപ്പുറത്ത് അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്നുപേർക്ക് മലമ്പനി; പ്രതിരോധ നടപടികൾ ശക്തമാക്കി

മലപ്പുറം:മലപ്പുറത്ത് ഒരേ കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ അംഗങ്ങളിലാണ് രോഗം കണ്ടെത്തിയത്.ഉത്തരപ്രദേശിൽ നിന്നെത്തിയ സിയാറം (71), ഗ്രീഷ്മ (29), റിതേഷ് (7) എന്നിവർക്ക് മലമ്പനി ബാധിച്ചിരിക്കുന്നത്. നാലുദിവസം മുൻപാണ് ഇവർ വണ്ടൂരിലെത്തിയത്.രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 17, 18 വാർഡുകളിൽ വ്യാപകമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. വീടുകളിലെത്തി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും, ആരോഗ്യ പ്രവർത്തകർ സർവേകളും പരിശോധനകളും നടത്തുകയും ചെയ്തു.ജില്ലാ വെക്‌ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വെക്‌ടർ സർവേ, വെക്‌ടർ കളക്ഷൻ, ലാർവ കളക്ഷൻ തുടങ്ങിയ നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ വീടുകളിലെ കുടിവെള്ള ടാങ്കുകളും മറ്റ് ജലസ്രോതസുകളും പരിശോധിച്ച് ഉറവിട നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കി.

Advertisements

Hot Topics

Related Articles