ന്യൂയോർക്ക് :സർക്കാർ ചെലവുകൾക്കായി ആവശ്യമായ ധനാനുമതി ബിൽ യു.എസ്. കോൺഗ്രസിൽ പാസാകാതെ വന്നതോടെ അമേരിക്ക വീണ്ടും അടച്ചുപൂട്ടലിലേക്ക് നീങ്ങി. 1981 മുതൽ 15-ാം തവണയാണ് അമേരിക്ക ഇത്തരം പ്രതിസന്ധി നേരിടുന്നത്.അവസാന നിമിഷം പോലും റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റുകളും സെനറ്റിൽ ധാരണയിലെത്താനാകാത്തതോടെയാണ് അടച്ചുപൂട്ടൽ പ്രാബല്യത്തിലായത്. അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്.
സാധാരണക്കാർക്കും സർക്കാർ ജീവനക്കാർക്കും പിടിച്ചു നിൽക്കാനാകാത്ത അവസ്ഥ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകദേശം ഏഴരലക്ഷം സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ നിർബന്ധിത അവധിയിലേക്ക് പോകേണ്ടിവരും. ആരോഗ്യപരിചരണം, അതിർത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യ മേഖലകൾ മാത്രമാണ് പ്രവർത്തനം തുടരുന്നത്. ശമ്പളം വിതരണം ചെയ്യാനോ ദൈനംദിന കാര്യങ്ങൾക്ക് വകുപ്പുകൾക്ക് പണമില്ലാതാകാനോ സാധ്യത കൂടുതലാണ്.അടച്ചുപൂട്ടലിന്റെ ദൈർഘ്യത്തെ ആശ്രയിച്ചായിരിക്കും പ്രതിസന്ധിയുടെ ആഴം വിലയിരുത്താനാകുക. 2018-ൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് അമേരിക്ക 35 ദിവസം അടച്ചുപൂട്ടിയിരുന്നു.പാസ്പോർട്ട്, വിസ സേവനങ്ങൾ, ദേശീയ പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവയുടെ പ്രവർത്തനം മുഴുവൻ നിലക്കും. തൊഴിൽ കണക്കുകൾ പുറത്തുവിടലും സബ്സിഡി പദ്ധതികളുടെ നടത്തിപ്പും തടസ്സപ്പെടും. അമേരിക്കയുടെ സാമ്പത്തിക വളർച്ചയിലും ഇതിന്റെ പ്രതികൂല സ്വാധീനം പ്രതീക്ഷിക്കാം.
പുടിൻ ഇന്ത്യയിലേക്ക്
അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയ കലാപത്തിനിടെ റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നു. ഡിസംബർ 5, 6 തീയതികളിൽ നടക്കുന്ന 23-ാമത് ഇന്ത്യ–റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.2022-ൽ റഷ്യ–യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിൻ ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമായിരിക്കും. സെപ്റ്റംബറിൽ ചൈനയിലെ ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.
ഇന്ത്യ അമേരിക്ക ബന്ധത്തിൽ അടുത്തിടെ ഉണ്ടായ ഉലച്ചിലുകളോട് വിപരീതമായി, റഷ്യ–ഇന്ത്യ ബന്ധം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് പുടിന്റെ സന്ദർശനം. റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. അതോടൊപ്പം, യുഎസ് ഉദ്യോഗസ്ഥർ ഇന്ത്യ റഷ്യയ്ക്ക് സാമ്പത്തികമായി സഹായം ചെയ്യുന്നുവെന്നാരോപിക്കുകയും ചെയ്തിരുന്നു.


