പുതുപ്പളളിയിലെ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി : മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ ഔട്ട് ഹൗസിൽ

പുതുപ്പള്ളി: പുതുപ്പളളിയിലെ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പളളി കവലയിൽ ക്രോസ് റോഡ് സൂപ്പർമാർക്കറ്റ് നടത്തിവന്നിരുന്ന പുത്തൻ ബംഗ്ളാവിൽ ജേക്കബ് മാത്യുവിനെ (72) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വിടിന് സമിപം ഔട്ട് ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്.
സാമ്പത്തിക ബാദ്ധ്യത ആണ് ജീവനൊടുക്കാൻ
കാരണം എന്നാണ് വിവരം.
കോട്ടയം ഈസ്റ്റ് പോലിസ് സംഭവസ്ഥലത്ത് എത്തി.
പുതുപ്പള്ളി കവലയ്ക്ക് സമിപമാണ് ഇദ്ദേഹത്തിൻ്റെ വീട്.

Advertisements

Hot Topics

Related Articles