കുമരകം : നവംബർ ഏഴ് ആർ. ശങ്കർ അനുസ്മരണം നടത്തി. ശ്രീകുമാരമംഗലം എസ് കെ എം എച്ച് എസ് എസിന് മുന്നിലുള്ള ശങ്കേഴ്സ് സ്ക്വയറിൽ ആർ. ശങ്കർ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം കൊളുത്തി. എസ് കെ എം ദേവസ്വയോഗം ഭാരവാഹികളും , കുമരകം 38 ,153 , 154 , 155 വിരുപ്പുകാല 259 ശാഖായോഗം ഭാരവാഹികൾ, സ്കൂൾ വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർ ആർ.ശങ്കർ പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തി.
സ്കൂൾ മാനേജരും ദേവസ്വം പ്രസിഡൻ്റുമായ എ.കെ.ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോട്ടയം എസ്.എൻ.ഡി.പി. യൂണിയൻ ജോയിൻ്റ് കൺവിനർ വി.ശശികുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സുജ പി.ഗോപാൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ദേവസ്വം സെക്രട്ടറി കെ.പി.ആനന്ദക്കുട്ടൻ, സ്കൂൾ പ്രിൻസിപ്പൽ സുനിമോൾ എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു . അനിഷ് കെ.എസ്. യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. ആർ. ശങ്കർ പ്രതിമ സ്ഥാപിക്കുന്നതിനും അനുസ്മരണം നടത്തുന്നതിനും നേതൃത്വം നൽകുന്ന അനിൽകുമാർ കെ.വി. യെ യോഗം അഭിനന്ദിച്ചു.


