ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്തു. തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്ന രഹസ്യ ഇന്‍വെസ്റ്റിഗേഷൻ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.ചോദ്യം ചെയ്യലിന് ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ വിളിപ്പിച്ചേക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആറൻമുളയിലെ വീട്ടിൽ നിന്ന് പത്മകുമാർ ഇന്ന് രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിച്ചിരുന്നു.

Advertisements

ചോദ്യം ചെയ്യലിന് മുമ്പായി ഔപചാരിക നോട്ടീസ് ഒന്നും നൽകിയിരുന്നില്ല. ഇന്നലെ വൈകുന്നേരം തന്നെയാണ് ഇന്ന് തലസ്ഥാനത്ത് എത്തണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് പത്മകുമാർ എത്തിയത്.എസ്‌ഐടി സൂപ്പർവൈസിങ് ഓഫീസർ എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ ശക്തിപ്പെടുത്തിയിരിക്കുന്നത്.

Hot Topics

Related Articles