സമുദായത്തിന്റെ നിലനിൽപ്പും വളർച്ചയും ഉറപ്പാക്കുക, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുക : മാർ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട്: സമുദായത്തിന്റെ ഐക്യവും വളർച്ചയും ഉറപ്പാക്കി സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ സൃഷ്ടിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. സീറോമലബാർ സമുദായ ശാക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് ഫൊറോനാ സമുദായ ശാക്തീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. സമ്മേളനത്തിനു മുന്നോടിയായി അദ്ദേഹം സമുദായ ശാക്തീകരണ ദീപം തെളിച്ചു.നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ (ദേവമാതാ കോളേജ് മൈതാനം) നടന്ന സമ്മേളനത്തിൽ
ആർച്ച്പ്രിസ്റ്റ് . റവ. ഡോ. തോമസ് മേനാച്ചേരി ആമുഖപ്രസംഗം നടത്തി
റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ (പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം & എ. കെ. സി. സി. ഡയറക്ടർ )സന്ദേശം നൽകി. ഡോ. വി. പി. ദേവസ്യാ (പ്രിൻസിപ്പൽ, SJCET, ചുണ്ടച്ചേരി), സിജി ലൂക്‌സൺ പടന്നമാക്കൽ (മാത്യവേദി ഗ്ലോബൽ ജനറൽ സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ചു.
മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (സിഞ്ചെല്ലൂസ് പാലാ രൂപത)
പ്രായോഗിക നിർദ്ദേശങ്ങൾ നൽകി.

Advertisements

ശ്രീമതി സ്‌മിത ഷിജു പുതിയിടം (സോൺ സെക്രട്ടറി, കുറവിലങ്ങാട് ഇടവക) സമുദായ ഐക്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോബിച്ചൻ നിധീരി (ജനറൽ ലീഡർ, കുടുംബ കൂട്ടായ്‌മ),പള്ളിയോഗം സെക്രട്ടറി ബെന്നി കേച്ചേരി എന്നിവർ പ്രസംഗിച്ചു.

മോൺ. ജോസഫ് തടത്തിൽ (പ്രോട്ടോസിഞ്ചെല്ലൂസ്, പാലാ രൂപത), മോൺ. ജോസഫ് കണിയോടിക്കൽ (സിഞ്ചെല്ലൂസ്, പാലാ രൂപത),അഡ്വ. സിജി ആൻ്റണിശങ്കരപുരിതെക്കേടത്ത് (സെക്രട്ടറി, പാസ്റ്ററൽ കൗൺസിൽ പാലാ രൂപത) തുടങ്ങി ഒട്ടേറെ വൈദികരുടെയും സന്യസ്തരുടെയും സാന്നിദ്ധ്യം ശ്രദ്ധേയമായി.
ഫൊറോനയിലെ കുറവിലങ്ങാട്, മണ്ണയ്ക്കനാട്, കുറിച്ചിത്താനം,മോനിപ്പള്ളി,വാക്കാട്, കാട്ടാമ്പാക്ക്, കാളികാവ്, രത്നഗിരി ഇടവകകളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles