എൻ സി പി ( എസ്) സംസ്ഥാന സെക്രട്ടറി സ്ഥാനം എസ് ഡി സുരേഷ് ബാബു രാജീവച്ചു

കോട്ടയം : എസ്.എൻ.ഡി.പി യോഗം കെ. ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾക്കൊപ്പം എൻ.സി.പി സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിറവറ്റുക പ്രയാസകരമായതിനാൽ ഞാൻ എൻ.സി.പി(എസ്) സംസ്ഥാന സെക്രട്ടറി സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുകയാണെന്ന്
എസ് ഡി സുരേഷ് ബാബു അറിയിച്ചു. എൻ.സി.പി സംസ്ഥാന ഭാരവാഹിയും ദേശീയ കൗൺസിൽ അംഗവുമായിരുന്നു.
ആശയപരമായ നിലപാടുകളുടെ ഭാഗമായി തുടർന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സഹയാത്രികനായിതുടരുമെന്നുംഎസ് ഡി സുരേഷ് ബാബു അറിയിച്ചു.

Advertisements

Hot Topics

Related Articles