മണകുന്നം 253-ാംനമ്പർ എസ്എൻഡിപി ശാഖാ യോഗത്തിൽ ശതാബ്ദി സ്മാരക സദ്യാലയം ഉദ്ഘാടനം ചെയ്തു

തലയോലപ്പറമ്പ്:
മണകുന്നം 253-ാംനമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ നിർമാണം പൂർത്തീകരിച്ച ശതാബ്ദി സ്മാരക സദ്യാലയം ഉദ്ഘാടനം ചെയ്തു.
പാലാംകടവിലെ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് പി .വി ബിനേഷ് പ്ലാത്താനത്ത് അധ്യക്ഷതയിൽ നടന്ന യോഗത്തിൽ

Advertisements

എസ് എൻ ട്രസ്റ്റ് മെമ്പർ പ്രീതി നടേശൻ സദ്യാലയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ കൗൺസിലർ പി .ടി മന്മഥൻ ,യൂണിയൻ സെക്രട്ടറി എം. പി സെൻ, യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ ശാഖ പ്രസിഡൻ്റ് പി .കെ .സാബു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ , യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് ഷീജസാബു ,ശാഖ സെക്രട്ടറി സലിം ഐമനം എന്നിവർ പ്രസംഗിച്ചു .
പ്രതിഷ്ഠാവാർഷികം വിവിധ കലാപരിപാടികൾ, യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള വർണ്ണാഭമായ ഘോഷയാത്ര, ദേശ താലപ്പൊലി ,അന്നദാനം, ആദരിക്കലുകൾ തുടങ്ങി ചൊവ്വ ബുധൻ വ്യാഴം മൂന്നു ദിവസത്തെ വിപുലമായ പരിപാടികളോടെ ആചരിക്കുകയാണെന്ന് ശാഖ പ്രസിഡൻ്റ് ടി . കെ സാബു അറിയിച്ചു.

Hot Topics

Related Articles