കോട്ടയം: എസ്.എൻ.ഡി.പി.ശാഖായോഗം 1338 കോട്ടയം ടൗൺ ബി ഇന്ന് നാഗമ്പടം ശിവഗിരി തീർത്ഥാടന സ്മാരക പവലിയനിൽ ശാഖയിലെ 55 കുട്ടികൾക്ക് ബുക്കുകളും അതിനോടനുബന്ധിച്ചുള്ള പഠന ഉപകരണങ്ങളും വിതരണം ചെയതു. ശാഖായോഗം പ്രസിഡണ്ട് എസ്. ദേവരാജൻൻ്റെ അദ്ധ്യക്ഷത വഹിച്ചു. യോഗം യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ്കുമാർ മണലേൽ ഉത്ഘാടനം ചെയ്തു. കമ്മറ്റി അംഗങ്ങളായ പി.ആർ.പുരുഷോത്തമൻ, എം.സി. രഞ്ജിത്ത്,ഷിബു എന്നിവർ ആശംസകൾ നേർന്നു. ശാഖാ സെക്രട്ടറി ശ്യാം എസ്. സ്വാഗതവും വൈസ് പ്രസിഡണ്ട് പി.കെ.രാജേന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു. 25000 രൂപയുടെ പഠന ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
Advertisements






