“സീനിയർ ചേമ്പർ വൈക്കം ലിജിയണ് ദേശീയപുരസ്കാരം എസ് ഡി.സുരേഷ്ബാബുവിന്

വൈക്കം : സീനിയർ ചേമ്പർ ഇന്റർനാഷണൽ ബാംഗ്ലൂരിൽ വച്ച് നടന്ന ദേശീയ സമ്മേളനത്തിൽ വൈക്കം ലിജിയൻ ഏറ്റവും മികച്ച ലീജിയൻ ആയും മികച്ച പ്രസിഡണ്ടായി എസ് ഡി.സുരേഷ്ബാബുവും തെരഞ്ഞെടുക്കപ്പെട്ടു.

Advertisements

ദേശീയ വൈസ് പ്രസിഡണ്ട് കെ പി വേണുഗോപാൽ ഏറ്റവും കൂടുതൽ ലീജീയണുകൾ രൂപീകരിച്ചതിനുള്ള അവാർഡ്ലഭിച്ചു. വനിതകളുടേതായി രൂപീകരിച്ച വൈക്കം ടെമ്പിൾസിറ്റി ലീജിയനും പ്രത്യേക പുരസ്‌കാരം ലഭിച്ചു. നാലായിരത്തോളം വരുന്ന ലീജീയണു കളിൽ നിന്നാണ് അവാർഡ് നിർണ്ണയകമ്മിറ്റി തെരഞ്ഞെടുപ്പു നടത്തിയത്. പുരസ്കാരങ്ങൾ ദേശീയ പ്രസിഡന്റ്‌ ജയ്ഷായിൽ നിന്നുംഎസ് ഡി സുരേഷ് ബാബു, കെ പി വേണുഗോപാൽ, എൻ സിദ്ധാർഥൻ,അഡ്വ എം പി മുരളീധരൻ, ഗീതഗോപകുമാർ, സുജാത ശ്രീകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Hot Topics

Related Articles