കോട്ടയം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോട്ടയം, ഇടുക്കി,പത്തനംതിട്ട ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി അവാര്‍ഡിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എട്ടു വിഷയങ്ങളിലെങ്കിലും എ പ്ലസ് നേടിയവരെയാണ് പരിഗണിക്കുന്നത്. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും മേയ് 22നുള്ളില്‍ അതത് ഫിഷറീസ് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04772239597.
Advertisements


