കോട്ടയം: സംസ്ഥാനത്ത് അഞ്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡൽ. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്ന മെഡലാണ് ഇത്. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർമാരായ ടോജോ എം.തോമസ്, കെ.അജിത് കുമാർ എന്നിവർക്കും, ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർ ഡാനിയൽ സ്റ്റീഫൻ പി. (റിട്ട) , മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.എസ് പ്രമോദ്, അസി.മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർ ടി.എ സുമേഷ് എന്നിവർക്കുമാണ് മുഖ്യമന്ത്രിയുടെ മെഡൽ സമ്മാനിച്ചത്.
Advertisements

